ന്യൂഡല്‍ഹി: കോണ്‍ഗ്രസുകാരെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ അമിത് ഷാ ആയിട്ടില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബി.ജെ.പി തുടര്‍ച്ചയായി നെഹ്‌റുവിനെ അപമാനിക്കുകയും ചരിത്രം വളച്ചൊടിക്കുകയുമാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ വന്ദേമാതരം എപ്പോഴും ആലപിക്കാറുണ്ട്. നിസ്സഹകരണ സമര കാലത്ത് വ ന്ദേമാതരം ആലപിച്ച് കോണ്‍ഗ്രസുകാര്‍ ജയിലില്‍ പോയപ്പോള്‍ അമിത് ഷായുടെ ആളുകള്‍ ബി.ജെ.പിക്കൊപ്പമായിരുന്നെന്നും ഖാര്‍ഗെ പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കു ന്നോ?. നിങ്ങള്‍ രാജ്യസ്‌നേഹത്തെ പടിച്ച് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരാണ്. വന്ദേമാ തരത്തിന്റെ ആദ്യത്തെ ഖണ്ഡികകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നത് നെഹ്‌റുവിന്റെ മാത്രം തീരുമാനമായിരുന്നില്ല. കോണ്‍ഗ്രസ് ഐകകണ്‌ഠ്യേന എടുത്തതാണ്. ഗാന്ധി, ബോസ്, മദന്‍മോഹന്‍ മാളവ്യ, ജെ.ബി കൃപലാനി എന്നിവര്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് തീരുമാനിച്ചത്. ചരിത്രത്തെ വളച്ചൊടിക്കാന്‍ സ്വാതന്ത്ര്യ സമരനായകരെ അപമാനിക്കുകയാണ് ബി.ജെ.പിയെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ദേശീയ നായകരെ അപാനിക്കാനായി ചര്‍ച്ച കൊണ്ടുവന്നതിന് മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
നേരത്തെ രാജ്യസഭയില്‍ വന്ദേമാതരം ചര്‍ച്ചയില്‍ ദേശീയ ഗീതമായ വന്ദേമാതരത്തെ വിഭജിച്ചത് രാജ്യ വിഭജനത്തിന് കാരണമായെന്നും ഇത് കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയ ഫലമായിരുന്നെന്നും അമിത് ഷാ ആരോപിച്ചിരുന്നു.