കണ്ണൂര്‍: ശബരിമല ഭക്തരെ അടിച്ചൊതുക്കി ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ കേരളത്തിലെ സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ തയ്യാറാവേണ്ടിവരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷ. ഭക്തര്‍ രാജ്യം ഒന്നാകെയുണ്ട്. ഹിന്ദു സമൂഹം എന്നും സ്ത്രീകള്‍ക്ക് തുല്യ പദവി നല്‍കിയിട്ടുണ്ട്. ശബരിമലയുടെ പേരില്‍ വിശ്വാസികളെ ദ്രോഹിക്കുന്ന നടപടി അനുവദിക്കില്ല. ഭക്ത ജനങ്ങളെ അടിച്ചൊതുക്കുന്ന സര്‍ക്കാര്‍ നടപടി തീക്കളിയാണ്. കോടതി ഉത്തരവ് അനുസരിച്ച് എന്തൊക്കെയാണ് നടപ്പാക്കിയത എന്നും അമിത് ഷാ ചോദിച്ചു.