Connect with us

india

വെടിക്കോപ്പ് നിര്‍മാണ ഫാക്ടറി സ്ഫോടനം; മരിച്ചവരുടെ എണ്ണം 8 ആയി

ഏഴു പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

Published

on

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ വെടിക്കോപ്പു നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴു പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനം നടന്നത്.

സ്ഫോടനം സംഭവിച്ചതിനെ തുടര്‍ന്ന് യൂനിറ്റിന്റെ മേല്‍ക്കൂര നശിച്ചതായും മുതിര്‍ന്ന ജില്ല ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം അപകടസ്ഥലത്ത് ആളുകള്‍ക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഗ്നിശമന സേനയും പൊലീസും പ്രാദേശിക ദുരന്തനിവാരണ സേനയും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും വിവരം.

 

india

‘രണ്‍വീര്‍ ഉപയോഗിച്ച വാക്കുകള്‍ ലജ്ജിപ്പിക്കുന്നത്’; വിമര്‍ശിച്ച് സുപ്രീം കോടതി

‘വികൃതമായ മനസ്സ്’ ഉളളത് കൊണ്ടാണ് ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Published

on

‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ‘എന്ന ഷോയ്ക്കിടെ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദ് നടത്തിയ പരാമര്‍ശങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ നടത്തിയ പരാമര്‍ശം ലജ്ജിപ്പിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. ‘വികൃതമായ മനസ്സ്’ ഉളളത് കൊണ്ടാണ് ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടിശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രണ്‍വീര്‍ ഉപയോഗിച്ച വാക്കുകള്‍ ലജ്ജിപ്പിക്കുന്നതാണെന്നുംബെഞ്ച് പറഞ്ഞു. അതേസമയം, രണ്‍വീറിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. അല്ലാബാഡിയയ്ക്കെതിരെ കൂടുതല്‍ പോലീസ് കേസുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ കഴിയില്ലെന്നും പാസ്പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്‍വീര്‍ അല്ലബാദിയ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അസം, മഹാരാഷ്ട്ര പൊലീസാണ് രതാരത്തിനെതിരെ കേസെടുത്തത്.

പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു രണ്‍വീറിന്റെ ചോദ്യം. മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് കേസ്. സംഭവം വിവാദമായതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്.

 

Continue Reading

india

ബെംഗളൂരു വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

അപകടത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

Published

on

ബെംഗളൂരു ബന്നാര്‍ഘട്ടയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശിയും എംബിഎ വിദ്യാര്‍ഥിയുമായ അര്‍ഷ് പി. ബഷീര്‍, ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് എന്നിവരാണ് മരിച്ചത്. മരിച്ച അര്‍ഷ് പി. ബഷീര്‍ നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം ബഷീറിന്റെ മകനാണ്.

ഇന്നലെ രാത്രി 11മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

ഇരുവരുടെയും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിലേക്ക് മാറ്റി.

 

Continue Reading

india

അച്ഛന്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി; വഴിത്തിരിവായത് നാല് വയസുകാരി വരച്ച ചിത്രം

അച്ഛന്‍ തന്റെ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തിയിരുന്നു.

Published

on

യുവതിയുടേത് ആത്മഹത്യയാണെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞ മൊഴിയിയില്‍ പൊലീസ് വിധിയെഴുതിയ കേസില്‍ വഴിത്തിരിവായത് നാല് വയസുകാരിയായ മകളുടെ മൊഴിയും വരച്ച ചിത്രവും.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ കോട്വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി ശിവ് പരിവാര്‍ കോളനിയില്‍ തിങ്കളാഴ്ചയാണ് സോണാലി ബുധോലിയ(27) മരിച്ചത്.

വര്‍ഷങ്ങളോളം ഭര്‍ത്താവ് സന്ദീപ് ബുധോലിയ പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തിയതാകാമെന്ന സംശയത്തിലേക്കെത്തിച്ചത് മകളുടെ വരച്ച ചിത്രവുമാണ്. സോണാലി ആത്മഹത്യ ചെയ്തതായാണ് ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ കുടുംബത്തോട് പറഞ്ഞിരുന്നത്. മെഡിക്കല്‍ പ്രതിനിധിയാണ് സന്ദീപ് ബുധോലിയ.

‘അച്ഛന്‍ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയതാണ്. തലയില്‍ ഒരു കല്ലുകൊണ്ട് അടിച്ചശേഷം മൃതദേഹം കെട്ടിത്തൂക്കി. പിന്നീട്, അയാള്‍ ശരീരം താഴെയിറക്കി ഒരു ചാക്കിലാക്കി കളയുകയായിരുന്നു,’ നാലുവയസ്സുകാരിയായ മകള്‍ പറഞ്ഞു

ശേഷം ആക്രമണത്തിന്റെ ചിത്രം മകള്‍ ദര്‍ശിത വരച്ച് കാണിച്ചു. അച്ഛന്‍ തന്റെ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തിയിരുന്നു.

 

Continue Reading

Trending