Connect with us

More

സംഭവിച്ചത് തന്റെ തെറ്റായ തീരുമാനം കാരണം; വിവാഹമോചനത്തെക്കുറിച്ച് അമൃത

Published

on

ചെന്നൈ: ബാലയുമായുള്ള വേര്‍പിരിയലിനു കാരണം തന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണമാണെന്ന് ഗായിക അമൃതാ സുരേഷ്. സ്വകാര്യ മാസികക്കു നല്‍കിയ അഭിമുഖത്തിലാണ് അമൃത മനസ്സു തുറന്നത്. ജീവിതത്തില്‍ തനിക്ക് മോശമായി സംഭവിച്ചതെല്ലാം തന്റെ മാത്രം തീരുമാനമായിരുന്നുവെന്ന് അമൃത സുരക്ഷ പറഞ്ഞു. എന്നാല്‍ വീട്ടുകാര്‍ തന്നെ ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല. ‘ തീരുമാനം നിന്റേത് മാത്രമല്ലേ എന്നൊന്നും പറഞ്ഞ് അവര്‍ വിട്ടുകളഞ്ഞില്ല. മനസ്സ് തളര്‍ന്നപ്പോള്‍ അവര്‍ താങ്ങായി നിന്നു. ഇപ്പോള്‍ സപ്പോര്‍ട്ടിന് എനിക്ക് മോളുമുണ്ട്. അവന്തിക. അവള്‍ക്കിപ്പോള്‍ നാലു വയസ്സായി. മമ്മി സങ്കപ്പെടേണ്ട, ഞാനില്ലേ എന്നൊക്കെ അവള്‍ പറയും. അതാണ് ഏക ആശ്വാസം’-അമൃത പറയുന്നു.

13511016_1027158377380398_8092287173366266097_n

നടന്‍ സുരേഷ്‌ഗോപിയും കുടുംബവും നല്‍കുന്ന പിന്തുണയും ഒരിക്കലും മറക്കാനാവാത്തതാണ്. മൂത്ത മകളെ പോലെയാണവര്‍ തന്നെ കാണുന്നതെന്നും അമൃത സുരേഷ് പറഞ്ഞു.

hqdefault

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം അയിനിച്ചോട് സ്‌കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അപകടം

Published

on

മലപ്പുറം ചങ്ങരംകുളത്ത് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ കല്ലൂര്‍മ്മ സ്വദേശി രാജന്‍ ആണ് മരിച്ചത്.

ചങ്ങരംകുളം അയിനിച്ചോട് സ്‌കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അപകടം. രാജനെ ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

More

കേരളത്തില്‍ കൊവിഡ് പടരുന്നു, നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നു: ഹൈബി ഈഡന്‍

പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍.

സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്.

എല്ലാവരും ജാഗ്രത പാലിക്കുക. പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും.

Continue Reading

kerala

30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ല; 14കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 14കാരിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

കൊച്ചി : 14കാരിയായ പോക്‌സോ അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. 30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ലെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. ഗര്‍ഭസ്ഥ ശിശു പൂര്‍ണ്ണ ആരോഗ്യാവസ്ഥയിലാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.

മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് നേരത്തെ നല്‍കിയ നിര്‍ദ്ദേശം. ഇതനുസരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് 14കാരിയുടെ ആരോഗ്യം പരിശോധിച്ചു. ഗര്‍ഭം 30 ആഴ്ച പൂര്‍ത്തിയായെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ഹൃദയം നന്നായി മിടിക്കുന്നുണ്ടെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

ഈ അവസ്ഥയില്‍ ഗര്‍ഭഛിദ്രം സാധ്യമല്ലെന്നും മെഡിക്കല്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഒരേ നിലപാട് എടുത്തു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ജനന ശേഷം കുഞ്ഞിന് നല്ല ജീവിതം പ്രതീക്ഷിക്കുന്നു. ഹര്‍ജിക്കാരിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 14കാരിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക അതിക്രമത്തിന് ഇരയായി ധരിച്ച ഗര്‍ഭം ആയതിനാല്‍ ഗര്‍ഭഛിദ്ര നിരോധന നിയമമനുസരിച്ച് ഇളവുണ്ടെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. 14കാരിക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആവശ്യമായ സഹായം നല്‍കണം. കൗണ്‍സലിംഗ്, വൈദ്യസഹായം എന്നിവ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Continue Reading

Trending