മലപ്പുറം: തേഞ്ഞിപ്പലത്ത് വാഹന പരിശോധനക്കിടെ എസ്.ഐയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന തേഞ്ഞിപ്പലം എസ്‌ഐ എം. അഭിലാഷിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. തേഞ്ഞിപ്പലത്തിനടുത്ത് കോഹിനൂരില്‍ കാര്‍ പരിശോധന നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പൊലീസ് തടഞ്ഞുനിര്‍ത്തിയ തിരുവനന്തപുരം രജിസ്ട്രേഷനുള്ള കാര്‍ പരിശോധിക്കുന്നതിനിടെ ഒരു ബാഗില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തി.

image
പരിശോധക്കിടെ കാറില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ കണ്ടെത്തി

ഇതിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനിടയില്‍ എസ്.ഐയെ കാറിലേയ്ക്ക് ബലമായി വലിച്ചുകയറ്റി കൊണ്ടുപോവാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ മറ്റു പൊലീസുകാര്‍ എത്തിയാണ് എസ്.ഐയെ രക്ഷപ്പെടുത്തിയത്. കാറിലുണ്ടായിരുന്ന നാല് പേര്‍ ഓടി രക്ഷപ്പെട്ടു. കൊട്ടേഷന്‍ സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നതായി എസ്.ഐ അറിയിച്ചു.

അക്രമികള്‍ സഞ്ചരിച്ച കാര്‍
അക്രമികള്‍ സഞ്ചരിച്ച കാര്‍