വിവാഹശേഷം തടികൂടിയ ശരണ്യമോഹന്റെ ഫോട്ടോക്ക് കീഴില്‍ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് രംഗത്ത്. ചില ട്രോളുകള്‍ക്ക് ശരണ്യതന്നെ മറുപടി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഭര്‍ത്താവും മറുപടിയുമായി രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരവിന്ദ് മറുപടി പറയുന്നത്. തന്റെ ഭാര്യയുടെ വണ്ണമല്ല ഭാരതത്തിലെ ഏറ്റവും വലിയ നീറുന്ന പ്രശ്‌നമെന്ന് പറയുന്ന അരവിന്ദ് ഇഷ്ടജോലി ഉപേക്ഷിച്ച് ഭാര്യയും അമ്മയും ആകാന്‍ കാണിച്ച ശരണ്യയുടെ നല്ല മനസ്സിനേയും പുകഴ്ത്തുന്നുണ്ട്.

17309344_10210522712801829_189295273826335910_n

അരവിന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘ചേട്ടാ ,ട്രോള് കണ്ടോ ?’
‘കണ്ടു ‘
‘പ്രതികരിക്കുന്നില്ലേ ?’
‘എന്തിനു ?’
‘ഇവന്മാരോട് 4 വര്‍ത്തമാനം പറയണം ‘
‘ആവശ്യമില്ല സഹോ . ഭാരതത്തില്‍ ഒരു പാട് നീറുന്ന വിഷയങ്ങള്‍ ഉണ്ട് . എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളില്‍ പെട്ടതല്ല ‘
‘എന്നാലും ? ‘
‘ഒരു എന്നാലും ഇല്ല . ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ് . ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാന്‍ അവള്‍ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറല്‍ ആക്കിയ ‘നല്ല ‘ മനസുകാരും ചെയ്തിട്ടില്ല . ‘