തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇരട്ട ഭീകരാക്രമണം. പാര്‍ലമെന്റ് മന്ദിരത്തില്‍ അക്രമികള്‍ നുഴഞ്ഞുകയറി നടത്തിയ വെടിവെപ്പില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തെക്കന്‍ തെഹ്‌റാനിലെ ഇമാം ഖൊമേനിയുടെ ശവകുടീരത്തിനു നേര്‍ക്കും ആക്രമണമുണ്ടായി. ചാവേറാക്രമണമാണ് ഇവിടെയുണ്ടായതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തില്‍ നുഴഞ്ഞു കയറിയവര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.
പാര്‍ലമെന്റിനുള്ളില്‍ അംഗങ്ങളെ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സ്, മെഹര്‍ രണ്ട് ആക്രമണങ്ങളും സ്ഥിരീകരിച്ചു. മൂന്ന് അക്രമികള്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ചു. മറ്റു രണ്ടു പേരെ പിടികൂടി. വെടിവെപ്പുണ്ടായ ഉടന്‍ സുരക്ഷാസേന പാര്‍ലമെന്റ് മന്ദിരം പൂര്‍ണമായും വളഞ്ഞു.
Be the first to write a comment.