പാലാ: മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയുടെ എഡിറ്റോറിയയില്‍ പ്രതികരിച്ച് കെ.എം മാണി. മുഖപ്രസംഗത്തിലെ പരാമര്‍ശത്തെക്കുറിച്ച് തനിക്ക് അറിവില്ല. താനൊരിക്കലും യുഡിഎഫിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല. പ്രലോഭനങ്ങള്‍ക്ക് വഴിപെട്ടിട്ടില്ലെന്ന് തനിക്ക് നൂറു ശതമാനവും ഉറപ്പുണ്ടെന്ന് കെ.എം മാണി പ്രതികരിച്ചു. താന്‍ മുഖ്യമന്ത്രിപദം ആഗ്രഹിച്ചിട്ടില്ല. തത്വങ്ങളെ മുറുകെ പിടിച്ചു കൊണ്ട് പാര്‍ട്ടി നയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് താന്‍ ആഗ്രഹിക്കുന്നത്. എല്‍ഡിഎഫ് ക്ഷണം സംബന്ധിച്ച് മന്ത്രി ജി.സുധാകരന്‍ പറഞ്ഞത് അവിശ്വസിക്കേണ്ടതില്ലെന്നും കെ.എം മാണി പറഞ്ഞു.