crime
ഹെൽമറ്റിനെ ചൊല്ലി തർക്കം, തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് തല്ലി
തൃശ്ലൂര് കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള് കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

തൃശൂരില് ഹെല്മെറ്റെടുത്തതുമായി ബന്ധപ്പെട്ട തര്ക്കത്തില് നടുറോഡില് ഏറ്റുമുട്ടി യുവാക്കളുടെ സംഘം. തൃശ്ലൂര് കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള് കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.
പ്രദേശവാസികള് തന്നെയായ യുവാക്കളാണ് ഏറ്റുമുട്ടിയത്. ഇവരില് ഒരാളുടെ ഹെല്മെറ്റ് മറ്റൊരാള് എടുക്കുകയും തിരിച്ചുകൊടുക്കാതിരിക്കുയും ചെയ്തു. പകരമായി ഹെല്മെറ്റെടുത്തയാളുടെ എയര്പോഡ് മറ്റൊരു യുവാവും എടുത്തു. ഇതുമായി ബന്ധപ്പെട്ട തര്ക്കമാണ് നടുറോഡിലെ ഏറ്റുമുട്ടലിലേക്കെത്തിയത്.
രണ്ട് യുവാക്കളെയാണ് ഒരു സംഘമെത്തി ക്രൂരമായി മര്ദിച്ചത്. പ്രശ്നത്തില് നാട്ടുകാര് ഇടപെട്ടതോടെയാണ് ഇവര് പിരിഞ്ഞുപോകാന് തയ്യാറായതും. പരിക്കേറ്റ അശ്വിന്, ജിതന് എന്നിവരെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും സംഭവത്തില് പൊലീസ് കേസെടുത്തിട്ടില്ല.
crime
മദ്യലഹരിയില് സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര് അറസ്റ്റില്

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില് തുടര്ന്ന തര്ക്കം കൊലപാതകത്തില് അവസാനിക്കുകയായിര്ന്നു.
കയ്യില് കത്തിയുമായി റെജിയുടെ വീട്ടില് എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില് പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല് ജിന്സണ് രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്കോട് കൂട്ടക്കൊലപാതകക്കേസില് പ്രതി കേഡല് ജിന്സണ് രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല് സെഷന്സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന് പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില് കേഡല് ജിന്സണ് രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള് പൂര്ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില് പോയ രാജ- ജീന് ദമ്പതികളുടെ മകന് കേഡല് ജിന്സണ് രാജയെ ദിവസങ്ങള്ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല് പ്രൊജക്ഷന് എന്ന സാത്താന് ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില് ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്, വീട് അഗ്നിക്കിരയാക്കല് തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല് ചുമത്തിയിട്ടുള്ളത്. കേസില് 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന് പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന് വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്ന്ന് മകന് വാതില് ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര് പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല് കോഴിക്കോട് മെഡിക്കല് കോളജിലേക്ക് റെഫര് ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്സ് എത്തിക്കുന്നതിന് മുന്പ് തന്നെ ബേബി മരിച്ചിരുന്നു.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്ണ്ണായക വിവരങ്ങള് കൈമാറി’; ജ്യോതി മല്ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്
-
kerala3 days ago
പിണറായിയുടെ കൂറ്റന് ഫ്ളക്സിന് 15 കോടി; ധൂര്ത്ത് കൊണ്ട് ആറാടി സര്ക്കാര് വാര്ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില് വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില് വിള്ളല് രൂപപ്പെട്ടു
-
kerala3 days ago
ദേശീയപാത തകര്ച്ച: ഗഡ്കരിയെ നേരില് കണ്ട് ഇ.ടി. മുഹമ്മദ് ബഷീര് എം.പി
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര് സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ