Video Stories
രാഷ്ട്രീയ ചിറകുള്ള ക്രിമിനല്‍ പരുന്തുകള്‍
അപ്പുക്കുട്ടന് വള്ളിക്കുന്ന്
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കാര്യത്തില്‍ സുപ്രിംകോടതി നടത്തിയ അസാധാരണമായ ഇടപെടല്‍ അതിഗൗരവമായ രാഷ്ട്രീയമാനം ഉള്‍ക്കൊള്ളുന്നു. ‘എന്താണ് ഈ രാജ്യത്തു നടക്കുന്നത്’ എന്ന് ചോദിക്കുക മാത്രമല്ല യു.പിയിലെയും കേന്ദ്രത്തിലെയും സര്‍ക്കാറുകളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി സ്വീകരിച്ച ഉന്നത നീതിപീഠത്തിന്റെ നടപടികള്‍ അതു വ്യക്തമാക്കുന്നു.
ബലാത്സംഗ കേസിലെ ഇരയും അഭിഭാഷകനും കുടുംബാംഗങ്ങളായ കേസിലെ സാക്ഷികളും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടതിനെ സംബന്ധിച്ച് പരമാവധി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു. ഇരക്കും ശേഷിക്കുന്ന കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന് കേന്ദ്ര പൊലീസ് സേനയുടെ മേധാവിക്കു നിര്‍ദ്ദേശം നല്കി. ബി.ജെ.പി എം. എല്‍.എ ആയിരുന്ന പ്രതിയുടെ പേരിലുള്ള അഞ്ചു കേസുകളും യു.പിയില്‍നിന്നു ഡല്‍ഹി കോടതിയിലേക്കു മാറ്റി സമയബന്ധിതമായി തീര്‍ക്കാന്‍ ഉത്തരവിട്ടു. വാഹനാപകടത്തിന് ഇരയായി ആസ്പത്രിയില്‍ ജീവനുവേണ്ടി പോരാടുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇടക്കാല ആശ്വാസമായി 25 ലക്ഷം രൂപ നല്കാന് യു.പി ഗവണ്മെന്റിനോട് സുപ്രിംകോടതി കല്പിച്ചു. ഇതിലെല്ലാം ബി.ജെ.പി ഗവണ്മെന്റുകളിലുള്ള അവിശ്വാസമാണ് സുപ്രിംകോടതി പ്രകടിപ്പിച്ചത്.
ഈ രാജ്യത്ത് എന്താണ് നടക്കുന്നത് എന്ന ചോദ്യം ഉന്നാവ് സംഭവത്തിനുമപ്പുറം രാഷ്ട്രീയപ്രേരിതമായി ബി.ജെ.പി ഭരണത്തില്‍ നിയമം കൈയിലെടുക്കുന്നതില്‍ സുപ്രിംകോടതി അനുഭവിക്കുന്ന രോഷവും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നു. സുപ്രിംകോടതി നിയമിച്ച അമിക്കസ്ക്യൂറി മലയാളിയായ വി. ഗിരിയുടെ വാക്കുകളും ഈ യാഥാര്‍ത്ഥ്യം കോടതിയില്‍ പ്രകടമാക്കി: ‘പെണ്‍കുട്ടി ബലാത്സംഗത്തിനിരയാകുന്നു. അച്ഛനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുക്കുന്നു. പൊലീസ് കസ്റ്റഡിയില്‍ അയാള്‍ കൊല്ലപ്പെടുന്നു. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നു. കേസിലെ സാക്ഷികളായ രണ്ട് ബന്ധുക്കള്‍ അപകടത്തില്‍ കൊല്ലപ്പെടുന്നു. ഇരക്കും അഭിഭാഷകനും അതിഗുരുതരമായി പരിക്കേല്‍ക്കുന്നു. ഇതുപോലൊരു കേസ് കണ്ടിട്ടില്ല.’ ഉന്നത നീതിപീഠത്തിന്റെ മന:സാക്ഷിയെക്കൂടി പിടിച്ചുലച്ച ഒരു സംഭവ വിവരണം.
ഇരക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പക്ഷേ, സംഭവം നടക്കുമ്പോള്‍ പൊലീസ് സംരക്ഷണം ഉണ്ടായിരുന്നില്ല. തന്നെയും കുടുംബത്തേയും വകവരുത്തുമെന്ന് പ്രതിയും കൂട്ടാളികളും തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പെണ്‍കുട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ആ കത്ത് സംഭവം നടന്നതിനുശേഷമാണ് പത്രവാര്‍ത്തകളില്‍നിന്ന് ചീഫ് ജസ്റ്റിസ് അറിഞ്ഞത്. ആയിരക്കണക്കില്‍ കത്തുകള്‍ എത്തുന്നതുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറല്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ പേര് അറിയുമായിരുന്നില്ല എന്നും. ഉന്നാവ് സംഭവം എത്രകണ്ട് നിഗൂഢവും ഭീകരവുമാണ് എന്ന് മരണത്തോടു ഓരോ നിമിഷവും മല്ലിട്ട് വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുന്നു: സംഭവം കഴിഞ്ഞിട്ടും എം. എല്‍.എയുടെ ആളുകള്‍ ഭീഷണി തുടര്‍ന്നു. പെണ്‍കുട്ടിയുടെ അനുജത്തിമാരില്‍ ഒരാളെ പീഢിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ അമ്മ വനിതാ അവകാശസമിതി അംഗങ്ങളോട് വെളിപ്പെടുത്തി.
സുപ്രിംകോടതി അമിക്കസ്ക്യൂറിയെ നിയമിച്ചിരുന്നില്ലെങ്കില്‍ ഇതും രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന മറ്റേത് ക്രിമിനല്‍ കുറ്റവും പോലെ രാജ്യമറിയാതെ തേഞ്ഞുമാഞ്ഞു പോകുമായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ സുപ്രിംകോടതി ഇടപെട്ടതിന്റെ മുന്‍കാല ചരിത്രം ഓര്‍മ്മിപ്പിക്കുമാറ് ബി.ജെ.പി ഭരണത്തില്‍ പൗരന്മാരുടെ ജീവന് സുരക്ഷയും അവര്‍ക്കു നീതിയും ഉറപ്പാക്കാന്‍ സുപ്രിംകോടതിക്ക് വീണ്ടും ഇടപെടേണ്ടി വന്നിരിക്കയാണ്. പലപ്പോഴും ഉണ്ടായതുപോലെ സര്‍ക്കാറിനോട് വിധേയത്വം മാത്രം പുലര്‍ത്തുന്ന നിലയിലേക്ക് കോടതികള്‍ മാറുന്ന അവസ്ഥയുണ്ടായാല്‍ രാജ്യത്തിന്റെ അവസ്ഥ ഇനി എന്തായിരിക്കും എന്ന ചോദ്യവും ഏറെ പ്രസക്തമാകുന്നു. കാന്‍പൂരിനും ലഖ്നൗവിനും ഇടയില്‍ കിടക്കുന്ന ജില്ലയാണ് ഉന്നാവ്. ജില്ലാ ആസ്ഥാനമായ ഉന്നാവ് യു.പിയിലെ വലിയ വ്യാവസായിക നഗരമാണ്. അവിടെ രാഷ്ട്രീയ മുടിചൂടാമന്നനായി സൗകര്യംപോലെ പാര്‍ട്ടികള്‍ മാറി തുടര്‍ച്ചയായി നിയമസഭയിലെത്തുന്ന ആളാണ് കുല്‍ദീപ് സിംഗ് സേംഗറെ. കോണ്‍ഗ്രസില്‍നിന്ന് ബി.എസ്.പിയിലും അവിടെനിന്ന് സമാജ്വാദി പാര്‍ട്ടിയിലുമെത്തിയ കുല്‍ദീപ്സിംഗിനെ എസ്.പി പുറത്താക്കിയപ്പോള്‍ ബി.ജെ.പി സ്വീകരിച്ച് വീണ്ടും എം.എല്‍. എയാക്കി. ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തി. അമ്മാവനെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി. ജയിലില്‍ കിടന്നുകൊണ്ട് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ലോറി കയറ്റി കൊല്ലാന്‍ ശ്രമിച്ചു. ഉന്നാവ് ബലാത്സംഗ കേസില്‍ പ്രതിയായപ്പോള്‍ ബി.ജെ.പി കുല്‍ദീപിനെ സസ്പെന്റു ചെയ്യുക മാത്രമാണ് ചെയ്തത്. സുപ്രിംകോടതി ഇടപെടലോടെ കുല്‍ദീപിനെ ബി.ജെ.പി പുറത്താക്കിയെന്നാണ് സംസ്ഥാന പ്രസിഡന്റ് പറയുന്നത്. രേഖാമൂലം തീരുമാനം അറിയിക്കാതെ.
ബലാത്സംഗവും കൊലയും അഴിമതിയും നടത്തുന്ന ജനപ്രതിനിധികളെയും നേതാക്കളെയും പ്രവര്‍ത്തകരേയും മാത്രമല്ല ബി.ജെ.പി സംരക്ഷിക്കുന്നത്. രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന നാഥുറാം ഗോദ്സെയെ മഹാത്മാവായി വാഴ്ത്തിയ പ്രജ്ഞാസിംഗ് എം.പിക്കെതിരെ പത്തു ദിവസത്തിനകം നടപടിയെടുക്കുമെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല. ഉന്നാവ് സംഭവത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ശ്രീനഗറില്‍ ഒരു ഗോത്രവര്‍ഗ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം. ബി.ജെ. പി പ്രവര്‍ത്തകരാണ് ക്ഷേത്രത്തിനകത്തുവെച്ച് ആ നീചമായ കുറ്റം ചെയ്തത്. പി.ഡി.പി – ബി.ജെ. പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കര്‍ശന നിലപാടെടുത്തതുകൊണ്ടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതുകൊണ്ടും പ്രതികളെ അറസ്റ്റുചെയ്ത് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനായി. എന്നാല്‍ ബി.ജെ.പി മന്ത്രിമാര്‍തന്നെ അറസ്റ്റിനെതിരായ പ്രതിഷേധത്തിന് അവിടെ നേതൃത്വം നല്കി. മെഹബൂബയുടെ കൂട്ടുകക്ഷി സര്‍ക്കാറിനെ പിരിച്ചുവിട്ടതിന് നിമിത്തമായ കാരണങ്ങളിലൊന്ന് ഈ ബലാത്സംഗ പ്രശ്നമായിരുന്നു.
മോദി ഗവണ്മെന്റ് വീണ്ടും അധികാരത്തില്‍ വന്നതോടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ബി.ജെ.പി പ്രവര്‍ത്തകരായാലും എം. എല്‍.എമാരായാലും പ്രതികളെ സംരക്ഷിക്കുകയും കേസ് തെളിവില്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനം മറയില്ലാതെ ഉപയോഗപ്പെടുത്തുകയുമാണ്. അതിന്റെ തുടര്‍ച്ചയാണ് ഉന്നാവ് കേസുകളിലെ പ്രതിയായ എം.എല്‍.എക്ക് ജയിലിലിരുന്ന് ഇരയെയും കുടുംബത്തെയും അഭിഭാഷകനടക്കമുള്ളവരെയും ഇല്ലാതാക്കാനുള്ള ഗൂഢാലോചന പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചത്. രാജ്യ വ്യാപകമായി ഈ സംഭവത്തെ അപലപിച്ചിട്ടും ശക്തനായ എം.എല്‍.എക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും ബി.ജെ.പി തയാറായില്ല. കേസ് തെളിഞ്ഞിട്ടില്ലെന്ന ന്യായവാദമാണ് ബി.ജെ.പിയുടേത്.
ഉന്നാവ് സംഭവത്തില്‍ കേരളത്തില്‍ ജനാധിപത്യ മഹിളാഅസോസിയേഷനടക്കം പ്രതിഷേധവുമായി രംഗത്തുണ്ടെന്നതും ആശ്വാസകരമായ കാര്യമാണ്. എന്നാല്‍ ക്രിമിനലുകളായ എം. എല്‍.എമാരെ സംരക്ഷിക്കുന്നതില്‍ ബി.ജെ.പി ഗവണ്മെന്റുകളോട് ഒപ്പം മത്സരിക്കുകയാണ് പിണറായി ഗവണ്മെന്റ് എന്ന വസ്തുത ഞെട്ടിപ്പിക്കേണ്ടതാണ്. സി.ഒ.ടി നസീറിന്റെ വധശ്രമം സംബന്ധിച്ച കേസന്വേഷണം ഭരണകക്ഷി എം.എല്‍. എയില്‍ ചെന്നു മുട്ടിയപ്പോള്‍ അന്വേഷണംതന്നെ സ്തംഭിച്ചു നില്‍ക്കുന്നത് ഒടുവിലത്തെ ഉദാഹരണം. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചില്‍ നടത്തിയ പോരാട്ടം തല്ക്കാലം വിജയിച്ചത് മറ്റൊരു ഉദാഹരണമാണ്. കേസുകള്‍ നടത്താന്‍ സംസ്ഥാനത്ത് മികച്ച അന്വേഷണ ഏജന്‍സിയുണ്ടെന്ന് പറയുന്ന സര്‍ക്കാര്‍ മികച്ച പ്രോസിക്യൂഷന് സംവിധാനം സംസ്ഥാനത്തില്ലെന്നു ബോധ്യപ്പെടുത്തുംവിധം സുപ്രിംകോടതിയില്‍നിന്ന് അരക്കോടിയോളം രൂപ ചെലവഴിച്ച് മുതിര്‍ന്ന അഭിഭാഷകരെ വരുത്തി മൂന്നുദിവസം വാദിച്ചാണ് പ്രതികളെ സംരക്ഷിക്കുന്ന വിധി നേടിയെടുത്തത്. സി.പി.എമ്മിന്റെ ഉന്നതര്‍ ഉള്‍പ്പെട്ടതാണ് ഷുഹൈബ് കൊലപാതകമെന്നും പൊലീസ് അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ട ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞത് ശ്രദ്ധേയമാണ്: ഡിവിഷന് ബഞ്ച് വിധിയെക്കുറിച്ച് ഒന്നും പറയാനില്ല. എന്നാല്‍ ഒരു കേസിന്റെ അന്വേഷണത്തിനു ഇത്രനാള്‍ കഴിഞ്ഞു മാത്രമേ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാവൂ എന്നു പറയുന്നത് ശരിയല്ല. ഒരു ഏജന്‍സിയുടെ അന്വേഷണം ശരിയല്ലെന്നു തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും മറ്റൊരു ഏജന്‍സിക്ക് കൈമാറാം. ഏറ്റവും ഉചിതമായ ഏജന്‍സിയെക്കൊണ്ട് എത്രയുംവേഗം അന്വേഷണം തുടങ്ങണം. വൈകുന്തോറും തെളിവുകള്‍ നഷ്ടപ്പെടാന്‍ സാധ്യത കൂടും. 2018 ഫെബ്രുവരി 12നാണ് മട്ടന്നൂരില്‍ ഷുഹൈബിന് വെട്ടേറ്റതും തുടര്‍ന്ന് മരണപ്പെട്ടതും. ഇനി സുപ്രിം കോടതിവരെ സി.ബി.ഐ വേണോ വേണ്ടയോ എന്ന തര്‍ക്കം നീളും. ഉന്നാവ് കേസ് സമയബന്ധിതമായി തീര്‍ക്കണമെന്ന സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദ്ദേശം കമാല്‍ പാഷയുടെ പ്രതികരണവുമായി ബന്ധപ്പെട്ടു കാണേണ്ടതുണ്ട്. സി.പി.എമ്മുകാര്‍ പ്രതികളായ കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം നടത്തിയ പരസ്യ ഇടപെടലുകള്‍ അടക്കം യു.പിയില്‍നിന്നു വ്യത്യസ്തമല്ല കേരളത്തിലെയും അവസ്ഥയെന്ന് പറയാതിരിക്കാനാവില്ല. ഉന്നാവ് കേസിലെ ബി.ജെ. പി എം.എല്‍.എക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ആത്മാര്‍ത്ഥതക്ക് ഷുഹൈബ് സംഭവംപോലുള്ള കേരളത്തിലെ തുടര്‍ അനുഭവങ്ങള്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. മറ്റു പാര്‍ട്ടികളില്‍നിന്നുവന്ന നേതാക്കളെ സ്വതന്ത്ര എം.എല്‍.എമാരാക്കി കൂടെകൊണ്ടു നടക്കുമ്പോള്‍ അഴിമതിയും ഭൂമിതട്ടിപ്പും മറ്റും നടത്തി അവര്‍ ക്രിമിനല്‍ കേസുകളില്‍ പെടുന്നു. കോടതികള്‍ അതു കണ്ടെത്തിയിട്ടും അവര്‍ക്കു സംരക്ഷണവലയം സൃഷ്ടിക്കുന്നതിലും പിണറായി വിജയന് ഗവണ്മെന്റ് മുന്നിലാണ്. ലൈംഗിക പീഢനകേസുകളില്‍പെട്ടാലും എം.എല്‍.എ ആണെങ്കില്‍ സംരക്ഷണമുണ്ട് എന്ന് സി.പി.എം തെളിയിച്ചിട്ടുണ്ട്. സി.പി.ഐയുടെ കേരളത്തിലെ ഒരു എം. എല്‍.എപോലും സ്വകാര്യ മെഡിക്കല്‍ കോളജ് തന്നെ കച്ചവടം ചെയ്തതില്‍ ആരോപണം നേരിടുന്നു. ശരിയാണ്, ക്രിമിനലുകളായ എം.എല്‍.എമാര്‍ ബി.ജെ.പിയിലായാലും ഇടതുപക്ഷത്തായാലും നിയമവ്യവസ്ഥക്കും ഭരണഘടനക്കും മീതേ പറക്കുന്ന പരുന്തുകളാണിപ്പോള്‍.
(കടപ്പാട്: ്മഹഹശസസൗിിൗീിഹശില.ംീൃറുൃല.ൈരീാ)
രാഷ്ട്രീയ ചിറകുള്ള
ക്രിമിനല്‍ പരുന്തുകള്‍

Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
Film
ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍
ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..
ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.
എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന് ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം കിഷ്കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന് രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന് എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന് ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു