Video Stories
ഐക്യം തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച ഹിന്ദി

മാര്‍ക്കണ്ഡേയ കട്ജു
ആളുകള്‍ക്കിടയില്‍ എന്നെ അപ്രിയനാക്കുന്ന ഒരു കാര്യം പറയട്ടെ, അത് തന്നെയാണ് സത്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനത് പറയും. ഒരിക്കലും ജനപ്രീതിക്കുവേണ്ടി ശ്രമിച്ചിട്ടില്ല, പലപ്പോഴും എന്റെ പ്രസ്താവനകള്‍ എന്നെ അപ്രിയനാക്കുകയാണ് ചെയ്തത്.
സത്യമെന്താണെന്ന് ചോദിച്ചാല്‍ ഹിന്ദി കൃത്രിമമായി ഉണ്ടാക്കിയ ഭാഷ ആണെന്നതാണ്. ഇത് സാധാരണക്കാരന്റെ ഭാഷയല്ല, ഹിന്ദി ഭാഷ സംസാരിക്കുന്ന ഹിന്ദി ബെല്‍റ്റില്‍ പോലും ഹിന്ദിക്ക് പകരം ഹിന്ദുസ്ഥാനി, ഖഡീബോലീ തുടങ്ങിയവയായിരുന്നു. (ഗ്രാമീണ മേഖലകളില്‍ ധാരാളം ഉപഭാഷകളുണ്ട്. ഉദാഹരണത്തിന് അവധി, ബ്രിജ്ഭാഷ, ഭോജ്പുരി, മൈഥിലി, മഘായ്, മേവാരി, മര്‍വാരീ എന്നിങ്ങനെ പലതും ഹിന്ദുസ്ഥാനി സംസാരിക്കുന്നവര്‍ക്ക്പോലും മനസിലാക്കാന്‍ കഴിയാത്തതായിരുന്നു)
ഹിന്ദിയും ഹിന്ദുസ്ഥാനിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ വേണ്ടി ഒരു ഉദാഹരണം പറയാം. ‘ഉധര്‍ ദേഖിയേ’ (അങ്ങോട്ടു നോക്കൂ) എന്ന് പറയാറുണ്ട്. ഹിന്ദിയില്‍ അതേസമയം ‘ഉധര്‍ അവലോകന്‍ കീജിയേ’ എന്നും പറയാറുണ്ട്. സാധാരണക്കാരന് ഒരിക്കലും അവലോകന്‍ എന്ന് പറയില്ല, എപ്പോഴും ദേഖിയേ എന്നാണ് പറയുക. 1947 വരെ ഇന്ത്യയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ഹിന്ദു, സിഖ്, മുസ്ലിം, വ്യത്യാസമില്ലാതെ വിദ്യാസമ്പര്‍ക്കിടയിലെ ഭാഷ ഉര്‍ദുവായിരുന്നു. പട്ടണപ്രദേശങ്ങളിലെ സാധാരണക്കാരായവരുടെ ഭാഷ ഹിന്ദുസ്ഥാനിയുമായിരുന്നു. ഭര്‍തേന്ദു ഹരിശ്ചന്ദ്ര ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ വഴി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ബ്രിട്ടീഷുകാര്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ് ഹിന്ദി. ഹിന്ദി ഹിന്ദുക്കളുടേതെന്നാക്കിയാണ് പ്രചാരം നടത്തിയത്. ഈ കൃത്രിമ ഭാഷ നിര്‍മിച്ചെടുക്കാനായി ഹിന്ദി ഭ്രാന്തന്മാര് പൊതു ഉപയോഗത്തിലുണ്ടായിരുന്ന പേര്‍ഷ്യന്‍, അറബി വാക്കുകളെ വിദ്വേഷകരമായി മാറ്റി പകരം സംസ്കൃത വാക്കുകള്‍ ഉപയോഗിച്ചു (മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതും പ്രചാരത്തില്‍ ഇല്ലാത്തതുമായിരുന്നു ഇവ). ഒരു ഉദാഹരണം പറയാം, അലഹബാദ് ഹൈക്കോടതിയില്‍ ജസ്റ്റിസായിരിക്കുമ്പോള്‍ എപ്പോഴും ഹിന്ദിയില്‍ മാത്രം വാദം നടത്തുന്ന ഒരഭിഭാഷകന് എനിക്ക് മുന്നിലൊരു ഹരജി സമര്‍പ്പിച്ചു’പ്രതിഭു അവേദന്‍ പത്ര’ എന്റെ മാതൃഭാഷ ഹിന്ദുസ്ഥാനിയായിട്ട്പോലും എനിക്കത് മനസിലാക്കാന്‍ കഴിഞ്ഞില്ല (ജീവിതത്തില്‍ നല്ലൊരു ഭാഗവും ഉത്തര്‍പ്രദേശിലാണ് ഞാന്‍ കഴിഞ്ഞിരുന്നത്). ഇതറിയാവുന്ന ഒരു അഭിഭാഷകനോട് ചോദിച്ചപ്പോള്‍ അതിന്റെയര്‍ത്ഥം ‘ജാമ്യം’ ആണെന്ന് പറഞ്ഞു തന്നു. ആര്‍ക്കും മനസിലാവാത്ത ‘പ്രതിഭു അവേദന്‍ പത്ര’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് പകരം ‘ബെയില്‍’ എന്നോ ‘സമാനത്ത്’ എന്നോ അദ്ദേഹത്തിന് ഉപയോഗിക്കാമായിരുന്നു.
മറ്റൊരു സംഭവം പറയാം. അലഹബാദിലെ കന്റോണ്‍മെന്റ് മേഖലയിലൂടെ നടക്കുമ്പോള്‍ ‘പ്രവരണ്‍ കേന്ദ്ര’ എന്നൊരു ബോര്‍ഡ് കണ്ടു. പിന്നീട് താഴെ നോക്കിയപ്പോഴാണ് ‘റിക്രൂട്ട്മെന്റ് സെന്റര്‍’ ആണെന്ന് മനസിലായത്. ‘ഭര്‍തീ ദഫ്തര്‍’ എന്നെഴുതിയിരുന്നെങ്കില്‍ മനസിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുമായിരുന്നില്ല. പക്ഷെ ‘ദഫ്തര്‍’ ഒരു പേര്‍ഷ്യന്‍ വാക്കായതിനാല്‍ എങ്ങനെയാണ് നമ്മുടെ ‘ദേശസ്നേഹി’കള്‍ക്ക് അംഗീകരിക്കാന്‍ പറ്റുക ? ഇത്തരത്തില്‍ പൊതുഉപയോഗത്തിലുണ്ടായിരുന്ന പേര്‍ഷ്യന്‍, അറബി വാക്കുകള്‍ 1947ന് ശേഷം വിദ്വേഷത്തിന്റെ പേരില്‍ മാറ്റിയതിന്റെ ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ആര്‍ക്കും മനസിലാവാത്ത സംസ്കൃത വാക്കുകളാണ് ഇതിന് പകരം കൊണ്ടുവന്നത്. സര്‍ക്കാര്‍ ഉത്തരവുകളില്‍പോലും നേരത്തെ അലഹബാദിലെ ഉദാഹരണം പറഞ്ഞത് പോലെയുള്ള മനസിലാക്കാനൊക്കാത്ത ഭാഷ ഉപയോഗിച്ചു തുടങ്ങി. പല ഹിന്ദി പുസ്തകങ്ങളും എന്നെപ്പോലെ വിദ്യാസമ്പന്നനായ ആളുകള്‍ക്ക് പോലും മനസിലാകാത്തതായി.
വിദേശ ഭാഷകളില്‍നിന്ന് വാക്കുകള്‍ കടമെടുത്താല്‍ ഭാഷ ഇല്ലാതാവുമെന്ന ചിന്ത തെറ്റാണ്. കൂടുതല്‍ ശക്തമാവുകയാണ് ചെയ്യുക, ഉദാഹരണത്തിന് ഒട്ടനവധി ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വാക്കുകളെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇംഗ്ലീഷ് ഭാഷ ശോഷിക്കുകയല്ല, കൂടുതല്‍ കരുത്തുറ്റതായിട്ടേയുള്ളൂ.
പൊതുജനം സംസാരിക്കുന്ന ഹിന്ദുസ്ഥാനി വിവിധ ഭാഷകളില്‍ നിന്നുണ്ടാക്കിയതാണ്. ഒരിക്കല്‍ ഒരു റിക്ഷക്കാരന് കൂലി കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു ‘വാജിബ് ഹേ’ (കൃത്യമാണെന്ന്) ഇവിടെ ഒരു നിരക്ഷരനായ മനുഷ്യന് അദ്ദേഹത്തിന് പകര്‍ന്ന്കിട്ടിയ പേര്‍ഷ്യന്‍ വാക്കുപയോഗിക്കുന്നു. എന്തുകൊണ്ടാണ് അത് ഒഴിവാക്കപ്പെടുന്നത്. ഈ ഹിന്ദി ഭ്രാന്തന്മാര് രാജ്യത്തിന്റെ രണ്ട് സാംസ്ക്കാരിക ഭാഷകള്‍ക്ക് വലിയ നാശം വരുത്തിയിരിക്കുകയാണ്. സംസ്കൃതവും ഉര്‍ദുവും. വളരെ വലിയൊരു ഭാഷയായിരുന്ന സംസ്കൃതത്തെ മര്‍ദ്ദക ഭാഷയാക്കി. ലോകത്തിന് മികച്ച കവിതകള്‍ സമ്മാനിച്ച ഉര്‍ദുവിനെ ‘വംശഹത്യ’യുടെ വക്കില്‍ വരെയെത്തിച്ചു.
കടപ്പാട്: ദ വീക്ക്
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം