Connect with us

Video Stories

ബിന്‍ലാദന്‍, ബഗ്ദാദിമാരുടെ സൃഷ്ടി സ്ഥിതി സംഹാരം

Published

on

എം ഉബൈദുറഹ്മാന്‍

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്ഥാപക നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി ജീവനൊടുങ്ങിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ വാരം മാധ്യമ തലക്കെട്ടുകളില്‍ നിറഞ്ഞുനിന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ആയിരക്കണക്കിന് വരുന്ന നിരപരാധികളുടെ ജീവാപഹരണത്തിന് കാര്‍മികത്വം വഹിച്ച ഈ ‘മരണ വ്യാപാരി’യുടെ ജീവിതാന്ത്യത്തില്‍ ലോക സമൂഹം ആശ്വാസപ്പെടുന്നതും മനുഷ്യ കുലത്തിന്തന്നെ ഭീഷണിയായി തുടരുകയും ഇദ്ദേഹം നേതൃത്വം കൊടുത്തിരുന്നതുമായ ഭീകര പ്രസ്ഥാനം ഒരു പരിധി വരെയെങ്കിലും ഇതോടെ നാമാവശേഷമാകുമെന്ന് പ്രതീക്ഷിക്കുന്നതും സ്വാഭാവികം.
2014ല്‍ മൊസൂളില്‍ വച്ചു പുതിയ ‘ഖിലാഫത്തിന്റെ’ നേതാവായി സ്വയം പ്രഖ്യാപിച്ച ബാഗ്ദാദി ‘പട്ടിയെ പോലെ ചത്തൊടുങ്ങി’ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ബി.ബി.സിയുടെ വടക്കന്‍ അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ ആന്റണി സുര്‍ക്കറിന്റെ ഭാഷയില്‍ ‘സ്വതസിദ്ധമായ ട്രംപ് ശൈലിയില്‍’ ബാഗ്ദാദിയുടെ മരണ വിവരം പുറത്ത് വിട്ടു കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. അല്‍ഖാഇദ ബന്ധമുള്ള ഭീകരരുടെയും തുര്‍ക്കി അനുകൂല റിബലുകളുടെയും നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് നടത്തിയ ഓപറേഷനില്‍ രക്ഷപ്പെടാന്‍ പഴുതുകളൊന്നുമില്ലാതെ വന്നപ്പോള്‍ തന്റെ മൂന്ന ്(അത് രണ്ടെന്ന് പിന്നെ തിരുത്തി) കുട്ടികളോടൊപ്പം ബാഗ്ദാദി സ്വയം സ്‌ഫോടനം നടത്തി ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് വൈറ്റ്ഹൗസ് ഭാഷ്യം. ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റവും ശക്തമായി നിലകൊണ്ട 2014ല്‍, റഖ പ്രദേശം തലസ്ഥാനമായി ബഗ്ദാദി സ്ഥാപിച്ച ഖിലാഫത്തിന് ഏകദേശം ബ്രിട്ടന്റെ വിസ്തൃതിയുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിന്റെ തന്നെ പല ഭാഗങ്ങളില്‍ നിന്നും (ഇന്ത്യയില്‍ നിന്നടക്കം) അതിന്റെ അതിതീവ്ര ആശയാദര്‍ശങ്ങളിലേക്ക് അളുകളെ ആകര്‍ഷിച്ച ഐ.എസ്, തങ്ങള്‍ അനുധാവനം ചെയ്യുന്ന ‘അക്ഷര ഇസ്‌ലാ’മുമായി വിയോജിപ്പ് വെച്ചുപുലര്‍ത്തിയിരുന്ന അന്യ മതസ്ഥരെയെന്നെല്ല മുസ്‌ലിംകളിലെതന്നെ ഇതര വിഭാഗങ്ങളുടെ നേര്‍ക്കു പോലും കൊടിയ അക്രമങ്ങളാണ് അഴിച്ചുവിട്ടത്. പക്ഷേ ബാഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഐ. എസിന്റെ ശക്തി അധികം താമസിയാതെ ദുര്‍ബലമാവുകയും അതിന്റെ സ്വാധീന മേഖലകള്‍ നാമമാത്രമായി ചുരുങ്ങുകയും ചെയ്തു. ബാഗ്ദാദിയുടെ മരണം, അവശേശിക്കുന്ന ഐ.എസ് ഭീകരരുടെയും മനോവീര്യം കെടുത്തുമെന്നാണ് സമാധാനകാംക്ഷികളെല്ലാം പ്രത്യാശിക്കുന്നത്.
അതേസമയം, 2011ല്‍ അന്താരാഷ്ട്ര ഭീകരനെന്ന് മുദ്രകുത്തപ്പെട്ട ഒസാമ ബിന്‍ ലാദന്റെയും ഇപ്പോള്‍ അബൂബക്കര്‍ ബാഗ്ദാദിയുടെയും വധം നടപ്പാക്കാന്‍ അമേരിക്ക തെരഞ്ഞെടുത്ത സമയത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണ്. ഉസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടത് ബരാക് ഒബാമ രണ്ടാം തവണ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ തെരഞ്ഞെടുപ്പിന്റെ 16 മാസം മുമ്പായിരുന്നു എന്നതും ഇപ്പോള്‍ ബാഗ്ദാദിയുടെ മരണം ഉറപ്പാക്കിയത് ഡോണള്‍ഡ് ട്രംപ് രണ്ടാമൂഴത്തിന് തയ്യാറെടുക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പ് വിളിപ്പാടകലെയിരിക്കുമ്പോഴാണ് എന്നതും കേവലം യാദൃച്ഛികത മാത്രമായി സാമാന്യബുദ്ധിയുള്ളവര്‍ക്കാര്‍ക്കും കാണാനാവില്ല. ഉസാമ ബിന്‍ ലാദന്റെ വധം ബാരാക് ഒബാമ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന നിരന്തര ആരോപണം ഉന്നയിച്ച ട്രംപ്, ബാഗ്ദാദിയുടെ മരണത്തെ നിര്‍ലജ്ജം രാഷ്ട്രീയ തുരുപ്പുചീട്ടാക്കുന്ന കാഴ്ചക്കും ലോകം സാക്ഷ്യംവഹിക്കുന്നു.
ഭീകരതക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച ആഗോള ഇസ്‌ലാമിക സമൂഹത്തിനും പണ്ഡിത ശ്രേഷ്ഠര്‍ക്കുമടക്കം കൊടും ഭീകരരായ ലാദനും ബാഗ്ദാദിയും വധിക്കപ്പെടേണ്ടവര്‍ തന്നെയായിരുന്നുവെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടാവാനിടയില്ല. ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന സന്ദേഹം, അല്‍ഖാഇദ അടക്കമുളള ഭീകര പ്രസ്ഥാനങ്ങള്‍ സ്വയമേവാ മുളച്ച് പൊങ്ങിയതോ അതോ മറ്റേതെങ്കിലും പ്രായോജകരുടെ പിന്‍ബലത്തില്‍ വളര്‍ത്തപ്പെട്ടതോ എന്നതാണ്. മധ്യ പൗരസ്ത്യ മേഖലയിലെ ഭീകര പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ നാള്‍വഴികള്‍ വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് ശീതയുദ്ധ കാലയളവില്‍ ആഗോള രാഷ്ട്രീയ ബലാബലം നിര്‍ണയിച്ച യു.എസ്.എയും സോവിയറ്റ് യൂണിയനും അവരവരുടെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനായി പല രാജ്യങ്ങളിലെയും റിബല്‍ സംഘടനകളെയും തീവ്രവാദ ഗ്രൂപ്പുകളെയും പരിപോഷിപ്പിക്കുന്നതില്‍ മത്സരിക്കുകയായിരുന്നുവെങ്കില്‍, മിഖയേല്‍ ഗോര്‍ബച്ചേവും ബോറിസ്‌യെല്‍റ്റ്‌സിനും സോവിയറ്റ് യൂണിയന്റെ ഉദക ക്രിയകള്‍ നടത്തിയതിന്‌ശേഷം ഈ പാലൂട്ടല്‍ നടത്തിവരുന്നത് അമേരിക്ക തനിച്ചാണ് എന്ന വസ്തുതയാണ്.
‘ദീര്‍ഘകാലം അമേരിക്ക ഭീകരതയെ എല്ലാ നിലക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ടെ’ന്ന റൊണാള്‍ഡ് റീഗന്റെ കീഴില്‍ എന്‍.ഐ.എ (ചമശേീിമഹ ടലരൗൃശ്യേ അഴലിര്യ) യുടെ തലവനായി പ്രവര്‍ത്തിച്ച ജനറല്‍ വില്യം ഓഡന്റെ പരാമര്‍ശം ഇത്തരമൊരു നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ്. എഴുപതുകള്‍ മുതല്‍ ഇങ്ങോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ അമേരിക്ക ഭീകരരെ ഏതെല്ലാം നിലക്കുപയോഗപ്പെടുത്തിയെന്നുള്ളതിന് നിരവധി തെളിവുകള്‍ എടുത്തുദ്ധരിക്കാന്‍ കഴിയും. എഴുപതുകളില്‍ അറബ് ജനതക്കിടയില്‍ കമ്യൂണിസ്റ്റാശയങ്ങളുടെ വ്യാപനം തടയുക, സോവിയറ്റ് യൂണിയന്റെ അധികാര മോഹങ്ങളെ തകിടംമറിക്കുക എന്നീ ലക്ഷ്യങ്ങളോടെ അമേരിക്ക ഈജിപ്തിലെ ‘ഇസ്‌ലാമിക് ബ്രദര്‍ഹുഡി’നെ ഉപയോഗപ്പെടുത്തിയതും തുടര്‍ന്ന് ഇന്തോനേഷ്യയില്‍ സുക്കാര്‍ത്തോക്കെതിരെ സരിക്കത്ത് ഇസ്‌ലാമിനെ പരസ്യമായി പിന്തുണച്ചതും, പാകിസ്താനില്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോക്കെതിരെ ജമാഅത്തെ ഇസ്‌ലാമി ഭീകര ഗ്രൂപ്പിനെ നിര്‍ലോഭം സഹായിച്ചതും ഇതിനുള്ള വ്യക്തമായ ഉദാഹരണങ്ങളാണ്.
ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടും വിധം അത്യുഗ്രന്‍ സ്‌ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുകയും കൃത്യതയോടെ നടപ്പാക്കുകയും ചെയ്ത അല്‍ഖാഇദയുടെ പിതൃത്വവും അമേരിക്കക്ക് എളുപ്പത്തില്‍ നിഷേധിക്കാവതല്ല. എണ്‍പതുകളില്‍, അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ ചെമ്പടയെ പൊരുതി തോല്‍പിക്കാന്‍ ഭീകരരെ പരിശീലിപ്പിച്ചത് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ ആണെന്നറിയാത്തവരായിട്ടാരാണുള്ളത്? ‘അല്‍ഖാഇദ നിശ്ചയമായും പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ സൃഷ്ടിയാണെ’ന്ന് മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റോബിന്‍ കുക്ക് പ്രസ്താവിച്ചതിന്റെ പ്രതിധ്വനി ഇന്നും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ മുഴങ്ങുന്നുണ്ടാവണം. തങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഏത് പ്രതിലോമ ശക്തിയെയും ഊട്ടിവളര്‍ത്താനും താലോലിക്കാനും എന്നും അമേരിക്ക ജാഗരൂകരായിരുന്നു.
ബാഗ്ദാദി നേതൃത്വം കൊടുത്തിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ചയിലും അമേരിക്ക വഹിച്ച പങ്ക് ഒരു ഹൃസ്വ വിശകലനത്തിന് വിധേയമാക്കുന്നത് ഉചിതമായിരിക്കും. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശാനത്തെതുടര്‍ന്ന് സദ്ദാം ഹുസൈന്‍ ഭരണകൂടം തകര്‍ന്നപ്പോള്‍ പകരംവന്നത് ശിയാ ഭൂരിപക്ഷ സര്‍ക്കാറായിരുന്നു. പകപോക്കല്‍ മനോഭാവത്തോടെ പ്രവര്‍ത്തിച്ച പുതിയ സര്‍ക്കാര്‍ ആയിരങ്ങളെയാണ് അക്കാലയളവില്‍ ഉദ്യോഗങ്ങളില്‍നിന്ന് പിരിച്ച്‌വിട്ടത്. തൊഴിലും സമ്പത്തും എന്നു വേണ്ട സര്‍വസ്വവും നഷ്ടപ്പെട്ട നിരാശരും അരക്ഷിതരുമായ ഒരുപറ്റം യുവാക്കള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയത് സ്വാഭാവികം. ഈ ഭൂമികയിലാണ് അല്‍ഖാഇദക്ക് വേരു പൊട്ടുന്നതെന്ന് സാമാന്യമായി പറയാം. ഇന്നത്തെ ഐ.എസ്.ഐ.എസിന്റെ പൂര്‍വരൂപമായ അല്‍ഖാഇദ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് സിറിയയിലായിരുന്നു. ബഷാറുല്‍ അസദ് സര്‍ക്കാറിനെതിരായി തുടങ്ങിയ സമരം യഥാര്‍ത്ഥത്തില്‍ ഒരേ സമയം മൂന്ന് യുദ്ധങ്ങള്‍ നടക്കുന്ന രംഗഭൂമിയാക്കി സിറിയയെ രൂപാന്തരപ്പെടുത്തുകയായിരുന്നു: ഒന്ന്, സിറിയന്‍ സര്‍ക്കാറും റിബലുകളും തമ്മില്‍ രണ്ട്, ഇറാനും സഊദിയും തമ്മില്‍; മൂന്നാമതായി അമേരിക്കയും റഷ്യയും തമ്മിലും. ബഷാറുല്‍ അസദ് റഷ്യയുടെ മിത്രമായതിനാല്‍ അദ്ദേഹത്തിനെതിരെ യുദ്ധം ചെയ്യുന്ന റിബലുകളെ അമേരിക്ക കൈമെയ് മറന്നു സഹായിച്ചതിനും തെളിവുകളേറെ. ബഷാറിനെതിരെ അമേരിക്ക ആയുധവും പരിശീലനവും നല്‍കി വളര്‍ത്തിയ അതേ റിബലുകളാണ് അബൂബക്കര്‍ ബാഗ്ദാദിമാരായി രംഗപ്രവേശനം ചെയ്തതും ഈ രാഷ്ട്രീയത്തിന്റെ അന്തര്‍ധാരകളറിയാത്ത യൂറോപ്പിലടക്കമുള്ള വിവിധ രാജ്യങ്ങളിലെ സാധാരണ പൗരന്‍മാരുടെ ഉറക്കം കെടുത്തുന്നതും. ‘ഭീകരതയെ തുരത്തുക’, ‘തീവ്രവാദികളെ നിര്‍മൂലനം ചെയ്യുക’ തുടങ്ങിയവ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായി അമേരിക്ക പുറമേ അവതരിപ്പിക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാലും ഐ. എസ്, അല്‍ഖാഇദ അല്ലെങ്കില്‍ ഇപ്പോള്‍ സി.ഐ.എയുടെ ‘നിര്‍മാണ’ത്തിലിരിക്കുന്നുണ്ടാവുന്ന മറ്റേതെങ്കിലും ‘ഭീകര സംഘടനകള്‍’ മുതലായവ നിലനില്‍ക്കേണ്ടത് ആ രാജ്യത്തിന്റെ അനിവാര്യമായ ആവശ്യമാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക്‌ശേഷം തങ്ങളുടെ ശക്തിയോട് കിടപിടിക്കാന്‍ പോന്ന ഒരു ശത്രുവിന്റെ അഭാവം ആഗോള തലത്തില്‍ അമേരിക്കക്ക് അതിന്റെ അധീശത്വവും മേല്‍കോയ്മയും (വലഴമാീി്യ) മാറ്റുരക്കാര്‍ കഴിയാത്ത ഒരവസ്ഥ സംജാതമാക്കുമെന്ന അസ്വസ്ഥതയാണ് അതിലൊന്ന്. ആഗോളതലത്തില്‍ സാന്നിധ്യമുള്ള ഇസ്‌ലാം മതവുമായി ബന്ധപ്പെടുത്തി ആഗോള വ്യാപിയായ ഒരു ഭീകര സംഘടനയെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെ ഇസ്‌ലാമോഫോബിയയും ഭീകരാക്രമണഭീതിയും വിതച്ച് ഇതര രാജ്യങ്ങളുടെ പ്രതിരോധ നയങ്ങളില്‍ വരെ പരോക്ഷമായി ഇടപെടാനും അമേരിക്കയിലെ ഭരണ പ്രതിപക്ഷ കക്ഷികളിലെ വന്‍ തോക്കുകള്‍ക്ക് പങ്കാളിത്തമുള്ള ആയുധ നിര്‍മാണ കമ്പനികളുടെ വിറ്റുവരവില്‍ വന്‍ നേട്ടമുണ്ടാക്കാനും കഴിയുമെന്നതാണ് മറ്റൊരു കാരണം. ഉസാമ ബിന്‍ ലാദനെന്ന കൊടും ഭീകരന്റെ ഉന്മൂലനം ബാരാക് ഒബാമക്ക് 2012ലെ തെരഞ്ഞെടുപ്പില്‍ ലാഷ്ട്രീയ ലാഭം നേടിക്കൊടുത്തതുപോലെ അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ മരണം ഡൊണാള്‍ഡ് ട്രംപിനും ചില തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ സമ്മാനിച്ചേക്കാം എന്നതില്‍ കവിഞ്ഞ് ഇദ്ദേഹത്തിന്റെ മരണത്തോടെ ലോകത്ത് ഭീകരവാദം അവസാനിക്കുമെന്ന് ധരിക്കുന്നത് അത്യുക്തിയായിരിക്കും. വിദേശനയത്തില്‍ കാര്യമായ മാറ്റം വരുത്തി, താത്കാലികമായ രാഷ്ട്രീയ ലാഭവും അതില്‍ കൂടുതല്‍ ഇസ്രാഈല്‍ പ്രീണനവും ലക്ഷ്യമിട്ട് ഇതര രാഷ്ട്രങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധ റിബല്‍, ഭീകര ഗ്രൂപ്പുകള്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കുന്നത് അവസാനിപ്പിക്കാനുള്ള ആത്മാര്‍ത്ഥശ്രമം അമേരിക്കയുടെ ഭാഗത്ത്‌നിന്ന് എന്നുണ്ടാകുന്നോ, അന്ന് മാത്രമേ ഭീകരവാദ ഭീഷണി ലോകത്ത് നിന്ന് അപ്രത്യക്ഷമാവുകയുള്ളൂ.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending