Connect with us

Video Stories

പെരുകുന്ന അര്‍ബുദം തകരുന്ന പരിസ്ഥിതി

Published

on

സതീഷ് ബാബു കൊല്ലമ്പലത്ത്

ഇന്ത്യന്‍ സെന്‍സസ് പ്രകാരം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ക്യാന്‍സര്‍ കൊണ്ടുണ്ടാകുന്ന മരണ നിരക്ക് അതിഭയാനകമായി വര്‍ദ്ധിച്ചു. വര്‍ഷത്തില്‍ 8,06,000 എന്ന കണക്കില്‍ പുതിയ രോഗികള്‍ വന്നുചേരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.
ഏഷ്യന്‍ , അമേരിക്കന്‍ രാഷ്ട്രങ്ങളിലെ ഏറ്റവും ഭീമമായ മരണത്തിന് ഇടയാക്കിയിട്ടും നിശ്യബ്ദമായി ഈ രോഗത്തെ ഏറ്റുവാങ്ങാനല്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഹൃദ്രോഗം വഴി മരണമടയുന്നവരുടെ നിരക്ക് ക്യാന്‍സറിനെ അപേക്ഷിച്ച് 10 ശതമാനം കുറവാണ്. ഏറ്റവും ഭീതി പരത്തുന്ന രോഗമായിരുന്ന ഹൃദ്രോഗത്തിന് പകരം ക്യാന്‍സര്‍ ഇന്ന് ലോകത്തിലെ ഏറ്റവും മരണ നിരക്ക് കൂട്ടുന്ന രോഗമായി മാറി.

ഇത് നാം ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന ജലത്തിലും വന്നിട്ടുള്ള വിഷലിപ്ത കണങ്ങള്‍ കൊണ്ടാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു ലക്ഷത്തില്‍ 454.8 ആളുകള്‍ ക്യാന്‍സര്‍ കാരണം മരണമടയുമ്പോള്‍, ഹൃദ്രോഗ നിരക്ക് ഇതിനെ അപേക്ഷിച്ച് 10% കുറവാണ്. ഏത് വിധത്തിലുള്ള ക്യാന്‍സറാണെന്ന് തിരിച്ചറിയാനാവാതെ ചികിത്സ നടത്തുന്നവരുടെ എണ്ണം 14.5 മില്യണ്‍ ആയിരുന്നത് 2024 ആവുമ്പോഴേക്കും 19 മില്യണ്‍ ആയി വര്‍ദ്ധിക്കുമെന്നാണ് കണക്ക്. ശ്വാസകോശങ്ങളെയും കരള്‍, രക്തം, വായ, മാറിടം ആമാശയം തുടങ്ങിയ അവയവങ്ങളില്‍ വരുന്ന ഈ രോഗം പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റില്ലെന്നതാണ് ദയനീയവസ്ഥ. ഒരു വര്‍ഷം 0.3 മില്യണ്‍ എന്ന നിരക്കില്‍ വര്‍ദ്ധിക്കുന്ന ഈ രോഗം പനിയോ ജലദോഷമോ പോലെ ഒരു സാധാരണ രോഗമായി മാറി.

മരണനിരക്ക് കുറയ്ക്കുന്നതിന് നേരിടുന്ന പരാജയം ആധുനിക ചികിത്സാ സൗകര്യങ്ങളുടെ പോരായ്മയേക്കാളുമുപരി ഒരു മുതലാളിത്ത വികസനം വരുത്തിവെക്കുന്ന ദുരന്തമാണെന്ന് പറയേണ്ടി വരും. സാമ്രാജ്യത്വവും വളരെ കൂടുതലായ അമേരിക്കയില്‍ 23 ശതമാന മാണ് ക്യാന്‍സര്‍ മരണനിരക്ക് വര്‍ദ്ധിച്ചത്. ഇന്ത്യയില്‍ ഏഴ് ശതമാനവും കേരളത്തില്‍ 12 ശതമാനവും ആണ് ഈ രോഗം കൊണ്ട് മരിക്കുന്നവരുടെ എണ്ണം. 2020 ആവുമ്പോഴേക്കും പുതിയ ക്യാന്‍സര്‍ രോഗികളുടെ എണ്ണം 15 മില്യനായി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ചികിത്സ കിട്ടാതെ 12 മില്യണ്‍ ക്യാന്‍സര്‍ രോഗികള്‍ മരണമടയുകയും ചെയ്യുന്നു. ക്യാന്‍സര്‍ രോഗികളില്‍ ഭൂരിഭാഗവും കണ്ടു വരുന്നത് വികസ്വര രാഷ്ട്രങ്ങളിലാണ്.

നാഷണല്‍ ക്യാന്‍സര്‍ രജിസ്റ്റര്‍ പ്രോഗ്രാം ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റിസര്‍ച്ചിന്റെ പഠനമനുസരിച്ച് ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികകളുടെ ഭൂരിഭാഗവും വായുമലിനീകരണം കൂടുതലുള്ള ഡല്‍ഹി, ബോംബെ, കല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലാണ്. ബോംബെയും ഭോപ്പാലും ഒഴിച്ചാല്‍ സ്ത്രീകളില്‍ കണ്ടു വരുന്ന ക്യാന്‍സര്‍ രോഗത്തിന്റെ നിരക്ക് കുറവാണ്. ശ്വാസകോശ ക്യാന്‍സര്‍ ആശങ്കയുണര്‍ത്തുന്ന രീതിയില്‍ ഡല്‍ഹിയില്‍ വര്‍ദ്ധിച്ചുവരുന്നത്. ഏറ്റവും വായു മലിനീകരണ രാജ്യമായ അമേരിക്കയിലാണ് ശ്വാസകോശ അര്‍ബുദവും രക്താര്‍ബുദവും കൂടുതല്‍ കണ്ടുവരുന്നത്.

ഐക്യരാഷ്ട സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ച ആയിരത്തോളം ശാസ്ത്ര പ്രബന്ധങ്ങള്‍ അവസാനമായി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം, കാര്‍സിനോജന്‍സ് അടങ്ങിയിട്ടുള്ള വായു മലിനീകരണ കണങ്ങളാണ്. ലെഡ,് ക്രോമിയം തുടങ്ങിയ രാസപദാര്‍ത്ഥങ്ങളില്‍ നിന്നാണ് കാര്‍സിനോജന്‍സ് കണ്ടു വരുന്നത്. കാര്‍സിനോജന്‍സ്് മലിനീകരണ ഘടകങ്ങള്‍ ഡി.എന്‍.എ.യുടെ ഘടനയില്‍ മാറ്റം വരുത്തുകയും സെല്ലുകളെ വിഭജിച്ച് അതിന്റെ വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ചില രാസവസ്തുക്കള്‍ മുപ്പത് മുതല്‍ നാല്പ്പത് വര്‍ഷ കാലത്തോളം സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ അവ ശരീരത്തിലെ കാര്‍സിനോജന്‍സിന്റെ അംശം വര്‍ദ്ധിപ്പിച്ച് ക്യാന്‍സറിന് കാരണമാക്കുന്നു. ഈ രോഗം ഒരു ദിവസം കൊണ്ട് പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നതല്ല. ക്രമേണ ശരീരത്തില്‍ വളര്‍ന്ന് എല്ലാ അവയവങ്ങളിലേക്കും ബാധിച്ചാല്‍ മാത്രമെ ഈ രോഗത്തെ തിരിച്ചറിയാന്‍ കഴിയു. കാലിഫോര്‍ണിയയില്‍ 30 ശതമാന ത്തോളം കുടിവെള്ളത്തില്‍ ക്രോമിയത്തിന്റെ അംശം കാണാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 25 വര്‍ഷമായി. ഇന്ന് ക്യാന്‍സര്‍ രോഗം ത്വരിതഗതിയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന രാജ്യമായി കാലിഫോര്‍ണിയ മാറി.

പുകയില, കീടനാശിനികള്‍, രാസവളങ്ങള്‍, ആസ്ബറ്റോസ,് ആര്‍സനിക് വസ്തുക്കള്‍ തുടങ്ങിയവ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരുന്നാല്‍ ക്യാന്‍സര്‍ ഉണ്ടാവുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ എന്‍വിറോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ ആസ്ബറ്റോസ്, ക്രോമിയം തുടങ്ങിയവുടെ സൂക്ഷ്മ പൊടി പടലങ്ങള്‍ വായുവിന്റെ കൂടെ നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുകയും മലിനീകരണ സാന്ദ്രത വളരെ കുറഞ്ഞ വികസ്വര രാജ്യങ്ങളില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ചലനാത്മകത, മാലിന്യ സാന്ദ്രത അനുസരിച്ച് വ്യതിചലിക്കുകയും ഇവ കുറഞ്ഞ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, പാക്കിസ്താന്‍, ബര്‍മ്മ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.

ആരും തിരിച്ചറിയാത്ത ഈ അതിഥി നാം ശ്വസിക്കുമ്പോള്‍ ശരീരത്തില്‍ എത്തിപ്പെടുകയും ഡി.എന്‍.എ യുടെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് തീരെ മലിനീകരണമില്ലാത്ത രാജ്യങ്ങളില്‍ പോലും മലിനീകരണ പ്രേരിത ക്യാന്‍സര്‍ കണ്ടെത്തിയത്. ലെഡ് നിരന്തരമായി ഉപയോഗിച്ചാല്‍ അഥവാ അവ അടങ്ങിയിട്ടുള്ള വാതകം ശ്വസിച്ചാല്‍ രക്താര്‍ബ്ബുദത്തിന് കാരണമാവുന്നു. ലെഡിന്റെ ഉല്പാദനം തീരെയില്ലാത്ത മലേഷ്യയിലെ മണ്ണില്‍ 35 പി.പി.എം അളവില്‍ ലെഡ് കാണുന്നുണ്ട്. സുരക്ഷിതമായ ലെഡിന്റെ അളവ് 5.5 പി.പി.എം. മാത്രമാണ്. അതുപോലെ തന്നെ ജോര്‍ദാനില്‍ 115 പി.പിഎം.ഉം ഇസ്താംബൂളില്‍ 165 പി.പി.എം.ഉം ആയി വര്‍ദ്ധിച്ചിട്ടുണ്ട്.

ക്രോമിയം, ലെഡ് തുടങ്ങിയ വാഹനങ്ങളില്‍ നിന്ന് പുറത്ത് വരുന്ന വാതകങ്ങള്‍ കൂടുതല്‍ ശ്വസിക്കാനിടവരുത്തുന്ന റോഡിന്റെ 500 മീറ്ററിനുള്ളില്‍ താമസിക്കുന്ന 55 ശതമാനം പേര്‍ക്കും ക്യാന്‍സര്‍ ഉള്ളതായി അമേരിക്കയിലെ ഹെല്‍ത്ത് എഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മുതലാളിത്ത വികസനം അതിന്റെ പാരമ്യതയിലെത്തുമ്പോള്‍ അത് സാമ്രാജ്യത്വ വല്‍ക്കരണം വഴി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് മാക്‌സിനെ പോലുള്ള ആളുകള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഉല്‍പ്പാദനം എന്ത് ചെലവിലും വര്‍ദ്ധിപ്പിക്കാനും അവ വിപണനം നടത്താനും സ്വീകരിക്കുന്ന വിവിധ തന്ത്രത്തിന്റെ ഭാഗമായി വിപണനം പിടിച്ചെടുക്കാന്‍ ഉല്‍പ്പന്നങ്ങളില്‍ വരുത്തുന്ന ജൈവമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ആരോഗ്യത്തേക്കാള്‍ ഉപരി വിപണനത്തിന് ലക്ഷ്യം വെക്കുന്ന മുതലാളിത്ത ഉല്പാദന രീതി നിലനില്‍ക്കുന്നിടത്തോളം കാലം ക്യാന്‍സര്‍ എന്ന മഹാവിപത്തിനെ നമുക്ക് ശ്വാശതമായി തടയാന്‍ കഴിയില്ല. ഇവ തടയുന്നതിന് നിയമങ്ങള്‍ കൊണ്ടുവന്നാലും അവ നടപ്പാക്കുന്നതിന് കഴിയില്ല. പച്ചക്കറിപോലെയുള്ള ഉല്‍പ്പന്നങ്ങള്‍ ദിവസങ്ങളോളം കേടുകൂടാതെ സംരക്ഷിക്കുന്നതിന് വേണ്ടി ചേര്‍ക്കുന്ന പ്രിസര്‍വ്വേഷന്‍സ് ആരോഗ്യത്തിന് ഹാനികരമാവുന്നു. പൊതുവിപണിയിലെത്തുന്ന ഇലക്കറി, ക്യാരറ്റ്, വഴുതിന, ഓറഞ്ച് തുടങ്ങിയവയില്‍ അവ ദിവസങ്ങളോളം സുരക്ഷിതമായി കേടുവരാതെ സംരക്ഷിക്കുന്നതിന് വേണ്ട രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് മുതലാളിത്ത ഉല്‍പ്പാദന വിതരണ സമ്പ്രദായത്തിലെ ഒരു ഭാഗമായി മാത്രം വേണം കാണാന്‍.

നാം പുറത്ത് നിന്ന് വാങ്ങുന്ന ഇലക്കറികള്‍ 0.015 പി.പി.എം. ഗാമ ബി.എച്ച്.സി. രാസപദാര്‍ത്ഥവും 1.21 പി.പി.എം. അള്‍ഡറിന്റെ അംശവും ഉള്ളിയില്‍ 0.55 പി.പി.എം. ആല്‍ഫ ബി.എച്ച.സി.യുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. വിപണനം നടത്തുക എന്ന ഏകലക്ഷ്യത്തില്‍ പൊതു ആരോഗ്യം സംരക്ഷിക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തം ഇല്ലാത്തതുമായ മുതലാളിത്ത രാഷ്ട്രത്തിന്റെ സ്വഭാവത്തില്‍ നിന്നാണ് ഇത്തരം മാരകമായ രോഗങ്ങള്‍ ഭൂമിയില്‍ അഴിഞ്ഞാടുന്നത്. കേരളത്തില്‍ വില്‍ക്കപ്പെടുന്ന പച്ചക്കറികള്‍ 98.7 ശതമാനവും വിഷലിപ്ത പച്ചക്കറികളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു മാര്‍ഗ്ഗമില്ലാതെ ഉപഭോക്താവ് അത് വാങ്ങാന്‍ നിര്‍ബ്ബന്ധിതമാകുന്നു.

അമേരിക്ക പുറത്ത് വിടുന്ന മാരകമായ കാര്‍സിനോജിന്‍ കണങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും സഞ്ചരിക്കുകയും തീരെ വായു മലിനീകരണമില്ലാത്ത ഏഷ്യന്‍ രാജ്യങ്ങളായ പാക്കിസ്താന്‍, അഫിഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലിലും വായു മലിനീകരണത്തിന്റെ ഫലമായി ക്യാന്‍സറുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മറ്റു വികസ്വിത രാജ്യങ്ങളില്‍ നിന്ന് വരുന്ന വിഷവായു ശ്വസിച്ച് ഉണ്ടാകുന്ന ഡി.എന്‍.എ മാറ്റം സെല്ലുകളുടെ വിഭജനത്തെ വര്‍ദ്ധിപ്പിക്കുന്നതെങ്കില്‍ അതിനെ എക്‌സ്റ്റേണല്‍ ഇന്‍ഫാക്ട് ഓഫ് പൊലൂഷന്‍ ഓണ്‍ ക്യാന്‍സര്‍ എന്നു പറയുന്നു. പാക്കിസ്താന്‍ പോലെയുള്ള വികസ്വര രാജ്യങ്ങളില്‍ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ആധുനിക മെഡിക്കല്‍ സൗകര്യം കുറവാണ്.

അതുകൊണ്ട് തന്നെ ക്യാന്‍സര്‍ രോഗികളുടെ മരണ നിരക്ക് ഇവിടെ കൂടുന്നു. രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ശക്തി അവികസിത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കുറവായതിനാലാണ് ഇത്തരം രോഗങ്ങള്‍ കൂടുതലായും ഈ രാജ്യങ്ങളില്‍ കണ്ടു വരുന്നത്. ഇന്ത്യയുടെ ക്യാന്‍സര്‍ മരണ നിരക്ക് ഏഴ് ശതമാനമാവുമ്പോള്‍ പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും മരണനിരക്ക് 14 ഉം 16മായും വര്‍ദ്ധിച്ചത് ഈയൊരു എക്‌സ്റ്റേണല്‍ പൊലൂഷന്‍ പ്രഭാവം കൊണ്ടാണ്.
അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ കണങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു സ്‌പെക്ട്രമായി സൂര്യനില്‍ നിന്നു വരുന്ന മാരകമായ അള്‍ട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞുനിര്‍ത്തുന്നതോടൊപ്പം അവ ഭൂമിയിലേക്ക് തിരിച്ചയക്കുന്ന പ്രതിഭാസവും നടക്കുന്നുണ്ട്.

ഈ പ്രതിഭാസം ഉഷ്ണം വര്‍ദ്ധിപ്പിക്കുകയും ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ച് ഡി.എന്‍.എ യുടെ ഘടനയെ മാറ്റം വരുത്തുകയും കാന്‍സറിന് ആവശ്യമായ രാസഘടകങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കാന്‍സര്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ അടിസ്ഥാന കാരണം ഈയൊരു സ്‌പെക്ട്രം ഇംപാക്ട് ആണ്. മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെ പുതിയ തലമുറയ്ക്ക് പഴയവയെ അപേക്ഷിച്ച് പ്രതിരോധ ശേഷി കൂടി വരും. ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള സ്വയം ഉല്‍പ്പാദിപ്പിക്കുന്ന പ്രതിരോധശേഷിയും ഇതുപോലെതന്നെ കൂടി വരും. എന്നാല്‍ നമ്മുടെ ഇത്തരത്തിലുള്ള പ്രതിരോധം വര്‍ദ്ധിക്കുന്നതിനേക്കാള്‍ ത്വരിത ഗതിയിലാണ് മാലിന്യ പ്രഭാവമെങ്കില്‍ ഈയൊരു പ്രതിരോധ ശക്തിയുടെ ഗുണം നമുക്ക് ലഭിക്കാതെ പോകുന്നു.

ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ മരണനിരക്ക് കണ്ടുവരുന്നത് പുരുഷന്മാരിലാണ്. 1.8 ശതമാനം എന്നാല്‍ 1 മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ക്യാന്‍സര്‍ കൊണ്ടുണ്ടാകുന്ന വാര്‍ഷിക മരണ നിരക്ക് രണ്ട് ശതമാനമായി വര്‍ദ്ധിച്ചത് ഈയൊരു പ്രതിരോധ ശേഷിയുടെ കുറവാണ്. പുതിയ ക്യാന്‍സര്‍ രോഗങ്ങള്‍ 22 മില്യണ്‍ ആളുകളെ ബാധിക്കുന്നതാണ് കണക്ക്.

70 മുതല്‍ 80 ശതമാനം വരുന്ന മരണങ്ങളും ആഫ്രിക്ക, ഏഷ്യ, സെന്‍ട്രല്‍ ആന്റ് സൗത്ത് അമേരിക്ക എന്നീ രാജ്യങ്ങളിലെ ചെറിയ കുട്ടികളിലായിരിക്കും ക്യാന്‍സര്‍ ബാധിക്കുക എന്നുള്ള മുന്നറിയിപ്പ് നമ്മെ ഭീതിപ്പെടുത്തുന്നു. ഇത് തടയുന്നതിനുള്ള മാര്‍ഗം വന്‍ രാജ്യങ്ങള്‍ വിസര്‍ജിക്കുന്ന കാര്‍സിനോജന്‍സ് വാതകങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ വികസ്വര രാഷ്ട്രങ്ങള്‍ എടുക്കുക എന്നുള്ളതാണ്. അമേരിക്കയില്‍ പുതിയ പ്രസിഡണ്ടായി അധികാരമേറ്റ ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ നയങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് ഭാവി തലമുറയോടെ ചെയ്യേണ്ടുന്ന ഒരു ഉത്തരവാദിത്തമായി ലോകം ഏറ്റെടുക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending