Video Stories
ശംസുല്‍ ഉലമാ: അനന്തമായ വെളിച്ചത്തിന്റെ പ്രഭവകേന്ദ്രം
എ.വി അബ്ദുറഹിമാന് മുസ്ലിയാര്
അഗാധമായ അറിവും അനുപമമായ വ്യക്തി പ്രഭാവവും അഭൗമമായ ആത്മീയ ജ്ഞാനവും അല്‍ഭുതകരമായി സമന്വയിച്ച ഒരു സമുന്നത പണ്ഡിത കേസരിയായിരുന്നു ശംസുല്‍ ഉലമാ എന്നറിയപ്പെടുന്ന ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്.
ശംസുല്‍ ഉലമാ എന്ന് വിശേഷണം ശംസുല്‍ ഉലമാക്ക് എല്ലാ നിലക്കും അന്വര്‍ത്ഥമാണ്. സൂര്യന് അസ്തമിക്കുമ്പോള്‍ അതിന്റെ വെളിച്ചം നിലക്കുന്നില്ല. ചന്ദ്രനിലൂടെസൂര്യന്റെ വെളിച്ചം പ്രപഞ്ചത്തില്‍ പ്രഭ ചൊരിയുന്നു. അതുപ്രകാരം ശംസുല്‍ ഉലമാ വിട പറഞ്ഞതിന് ശേഷവും പതിനായിരക്കണക്കിന് ശിഷ്യരും അവരുടെ ശിഷ്യരുമായ പണ്ഡിത ശ്രേഷ്ഠരും പ്രബോധകരും പ്രസ്തുത വിജ്ഞാന വെളിച്ചം ഒരിക്കലും അണഞ്ഞുപോകാതെ അനന്തമായി പകര്‍ന്നു നല്കുന്നു.
ഇസ്ലാമിക തത്വശാസ്ത്രത്തിന്റെയും കര്‍മ്മശാസ്ത്രങ്ങളുടെയും പ്രായോഗികത സാന്ദര്‍ഭികമായി വിവരിക്കുന്നതിലും അത് നൂറ് ശതമാനവും ബോധ്യപ്പെടുത്തുന്നതിലും ഇസ്ലാമിക ലോകത്തെ ഇമാമുമാര്‍ക്കൊപ്പം അദ്ദേഹം നേടിയെടുത്ത സ്ഥാനം സുവിദിതമാണ്. മഹാനവര്‍കളുടെ ഫത്വകള് പൂര്‍വ്വകാല ഇമാമുകളുടെ ഫത്വകളോട് സുവ്യക്തമായ സാദൃശ്യം പുലര്‍ത്തുന്നവയാണ്.
ഇമാം ഖുര്‍തുബി പറയുന്നു. ഈസാ ഹാഷിമി എന്ന ഒരു മഹല്‍വ്യക്തി തന്റെ ഭാര്യയോട് നീ ചന്ദ്രനേക്കാളും നല്ല സൗന്ദര്യവതിയായില്ലെങ്കില്‍ നിന്റെ മൂന്ന് ത്വലാഖും ചൊല്ലിയിരിക്കുന്നു. പ്രസ്തുത സ്ത്രീ ഭര്‍ത്താവിനോട് നിങ്ങളെന്നെ മൂന്ന് ത്വലാഖും ചെല്ലിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളില്‍ നിന്ന് ഞാന്‍ വിട്ടുപോകുന്നു എന്ന് പറഞ്ഞു.
ഭാര്യയോട് അദമ്യമായ സ്നേഹമുള്ള അദ്ദേഹംഅതീവ ദുഖിതനായി. അന്നത്തെ ഭരണാധികാരി അമീറുല്മുഅ്മിനീന് അല്‍ ഖലീഫ അല്‍ മന്‍സൂറിനെ സമീപിച്ചു സംഭവം വിവരിച്ചു. ഖലീഫ അന്നത്തെ ഏറ്റവും ഉന്നതരായ കര്‍മ്മശാസ്ത്ര പണ്ഡിതരെ വിളിച്ചുവരുത്തി ഫത്വ ആവശ്യപ്പെട്ടു. അവിടെ സന്നിഹിതരായ എല്ലാവരും ഏക സ്വരത്തില്‍ പറഞ്ഞു അവള് വിവാഹമോചിത തന്നെ. പക്ഷെ അബൂഹനീഫ ഇമാമിന്റെ അസ്ഹാബുകളില്‍പെട്ട ഒരു ശിഷ്യന് മൗനം പാലിച്ചിരിക്കുന്നത് ഖലീഫ കണ്ടു. ഖലീഫ ചോദിച്ചു. എന്തുകൊണ്ട് നിങ്ങള്‍ ഒന്നും പറയുന്നില്ല?. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഓ അമീറുല്മുഅ്മിനീന് വിശുദ്ധ ഖുര്‍ആനില്‍ 95-ാം സൂറത്തില്‍ പുണ്യഭൂമികളെ ആണയിട്ടു അല്ലാഹു പറയുന്നു. ‘നിശ്ചയമായും നാം മനുഷ്യരെ പടച്ചിരിക്കുന്നത് ഏറ്റവും നല്ല പ്രകൃതത്തിലാണ്’. ആയതിനാല്‍ ചന്ദ്രനെക്കാളും ഏറ്റവും നല്ല സൃഷ്ടി ആ സ്ത്രീയാണ്. താങ്കള്‍ക്ക് ആ കുട്ടിയെ ഭര്‍ത്താവിനൊപ്പം പറഞ്ഞയക്കാം. ഇതുകേട്ട ഖലീഫ ആ സ്ത്രീയെ ഭര്‍ത്താവിനൊപ്പം വിട്ടു.
ഇതിനോട് സാദൃശ്യമായ ഒരു പ്രമാദമായ സംഭവം ശംസുല്‍ ഉലമായുടെ കാലത്തും ഉണ്ടായി. മര്‍ഹൂം സയ്യിദ് ഹാഷിം തങ്ങളില്‍നിന്ന് ബഹുമാനപ്പെട്ട മാണിയൂര്‍ അഹ്മദ് മൗലവി റിപ്പോര്‍ട്ട് ചെയ്തതാണത്. വിദേശത്ത് പോകുന്ന ഒരു ഭര്‍ത്താവ് ഭാര്യയോട് കല്പിച്ചു. നീ നിന്റെ ബാപ്പയുടെ വീട്ടില്‍ കാല് കുത്തരുത്. അഥവാ അങ്ങനെ ചെയ്താല്‍ നീ മൂന്ന് ത്വലാഖും ചൊല്ലപ്പെട്ടവളാണ്. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിതാവ് രോഗബാധിതനായി. മകള്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ പോയില്ല. ഭര്‍ത്താവിന്റെ കല്പനയനുസരിച്ച് പിടിച്ചുനിന്നു. പക്ഷെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിതാവ് മരിച്ചു. അവള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. പിതാവിന്റെ മയ്യിത്ത് കാണാന്‍ അവള് ആ വീട്ടില്‍ പോയി. ഈ തരുണി വിവാഹമോചിതയായി എന്ന് ജനം വിധിയെഴുതി. ബന്ധപ്പെട്ടവര്‍ ആലിമീങ്ങളെയും ഖാസിമാരെയും സമീപിച്ചു. മൂന്ന് ത്വലാക്കും പോയതുതന്നെ എന്ന് അവരെല്ലാം വിധിയെഴുതി. ശംസുല്‍ ഉലമായുടെ അഗാധ ജ്ഞാനത്തെ പറ്റി മനസ്സിലാക്കിയ ഒരു ശിഷ്യന് ശംസുല്‍ ഉലമായോട് ഫത്വ ചോദിക്കാന്‍ ബന്ധപ്പെട്ടവരോട് പറഞ്ഞു. അവര്‍ ശംസുല്‍ ഉലമായെ സമീപിച്ചു സംഭവം വിശദമായി വിവരിച്ചു. എല്ലാം കേട്ടശേഷം ശംസുല്‍ ഉലമ പുഞ്ചിരിച്ചു പറഞ്ഞു. അവളുടെ ത്വലാഖ് പോയിട്ടില്ല. കാരണം മരിച്ചപ്പോള്‍ അവര്‍ പോയത് ബാപ്പയുടെ വീട്ടിലല്ല. ബാപ്പ മരിച്ചപ്പോള്‍ അവരുടെ വീടും സ്വത്തുമൊക്കെ മക്കള്‍ക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ട് അവളുടെ വീട്ടില്‍ തന്നെയാണ് അവള് പോയത്. വന്നവര്‍ ശംസുല്‍ ഉലമായെ വാഴ്ത്തി. പ്രസ്തുത സ്ത്രീ ഭര്‍ത്താവിനൊപ്പം ജീവിച്ചു.
ശംസുല്‍ ഉലമാ അത്മീയ ജ്ഞാനിയും ത്വരീഖത്തുകളുടെ ഖലീഫയുമെല്ലാം ആണെങ്കിലും വളരെ പുരോഗമനാത്മകവും പ്രായോഗികവുമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും അധ്യാപനവും പ്രസംഗവും എഴുത്തുമൊക്കെ. ശംസുല്‍ ഉലമാ ഹദീസും ആയത്തും വ്യാഖ്യാനിക്കുമ്പോള്‍ വിശാലതയില്ലാത്ത മനസ്സുകള്‍ക്കുണ്ടാകുന്ന സംശയങ്ങളും തെറ്റിദ്ധാരണകളും അതോടെ അവസാനിക്കും. ഒരിക്കല്‍ ജാമിഅ നൂരിയ്യയില്‍ നിന്ന് സ്വഹീഹുല്‍ ബുഖാരി ക്ലാസെടുക്കുമ്പോള്‍ ‘ജനങ്ങള്‍ ശഹാദത്ത് കലിമചൊല്ലി മുസ്ലിംകളാകുന്നതുവരെ അവരോട് യുദ്ധം ചെയ്യാന്‍ എന്നോട് ആജ്ഞാപിച്ചിരിക്കുന്നു’ എന്ന ഹദീസ് വായിച്ചപ്പോള്‍ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റ് ഇപ്രകാരം ചോദിച്ചു. ഈ കാലഘട്ടത്തിന് അനുയോജ്യമാണോ ഈ ഹദീസ്.
സൗമ്യമായി ശംസുല്‍ ഉലമാ പറഞ്ഞു. തീര്‍ത്തും അനുയോജ്യമാണ്. നീ മനസ്സിലാക്കിയതുപോലെ എപ്പോഴും യുദ്ധം ചെയ്ത് മതത്തില്‍ ആളെ ചേര്‍ക്കുക എന്നല്ല ഇതിനര്‍ത്ഥം. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ അങ്ങോട്ട് യുദ്ധം ചെയ്യരുത്. എന്ന വിശുദ്ധ ഖുര്‍ആനിന്റെ കല്പനയുണ്ടാകുമ്പോള് അങ്ങിനെ മനസ്സിലാക്കുന്നത് തെറ്റാണ്. യുദ്ധം തുടങ്ങിയാല്‍ അതിന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ അതില്‍നിന്ന് പിന്തിരിയരുത് എന്നാണിതിനര്‍ത്ഥം. അതുതന്നെയാണ് ആധുനിക രാഷ്ട്ര മീമാംസയും. നമ്മുടെ രാജ്യം ഒരന്യരാജ്യത്തോട് യുദ്ധം ചെയ്തെന്നിരിക്കട്ടെ. തുടങ്ങുമ്പോള്‍ ആക്ഷേപമുള്ളവരും തുടങ്ങിക്കഴിഞ്ഞാല്‍ നീതിപൂര്‍വ്വകമായ ലക്ഷ്യത്തിലെത്തുന്നതുവരെ രാജ്യത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുകയെന്നതാണ് നീതി. അതുതന്നെയാണ് അനുസരണം. യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞോടരുതെന്നും ലക്ഷ്യം നേടുന്നതുവരെ ഉറച്ചുനിന്ന് പോരാടണമെന്നുമാണ് പ്രവാചകനോട് ആജ്ഞാപിച്ചിരിക്കുന്നത്. ശംസുല്‍ ഉലമായുടെ ആഗാധ വിജ്ഞാനവൈഭവവും പ്രായോഗിക ബുദ്ധിയും ഇത്തരം എണ്ണമറ്റ വ്യാഖാനങ്ങളില്‍ നിന്നും സുതരാം വ്യക്തമാണ്.
ഇസ്ലാമിക ശരീഅത്തിന്റെ മഹത്വത്തെ ബോധ്യപ്പെടുത്തുന്നതിലും ശരീഅത്തിനെതിരെയുള്ള കടന്നാക്രമണങ്ങളെ ശക്തമായി നേരിടുന്നതിലും ശംസുല്‍ ഉലമാ വഹിച്ച നേതൃത്വവും മുസ്ലിം ഉമ്മത്തിനെ ഒന്നിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും വര്‍ണ്ണനാതീതവും എക്കാലവും അനുസ്മരിക്കപ്പെടാന്‍ പോകുന്നതുമാണ്. സാമുദായികമായും സാമൂഹികമായും സംഘടനാപരമായും മുസ്ലിം സമൂഹം ഒന്നിക്കേണ്ട ആവശ്യകതയെകുറിച്ച് അവസാന കാലങ്ങളില്‍ ശംസുല്‍ ഉലമ നല്കിയ സന്ദേശങ്ങളും പ്രസംഗങ്ങളും മുസ്ലിം കേരളത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടതും വര്‍ത്തമാനകാലത്ത് അതിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നതുമാണ്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

