കറാച്ചി: പാകിസ്താന്റെ മുതിര്‍ന്ന ബാറ്റ്‌സ്മാന്‍ അസര്‍ അലി ഏകദിനത്തില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അസര്‍ അലി വിടവാങ്ങലിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാക് ക്രിക്കറ്റ് അധികൃതരോടും ക്യാപ്റ്റനോടും ആലോചിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് അസര്‍ അലി പറഞ്ഞു.

2011 മെയില്‍ അയര്‍ലാന്റിനെതിരെയാണ് അസര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്.
അസര്‍ അലി 53 മത്സരങ്ങളില്‍ നിന്ന് 1845 റണ്‍സ് സ്വന്തമാക്കി. കഴിഞ്ഞ ജനുവരിയില്‍ ന്യൂസിലാന്റിനെതിരെയാണ് അസര്‍അലി ഒടുവില്‍ കളിച്ചത്.

ബാറ്റിങില്‍ പരമ്പരാഗത ശൈലി പിന്തുടര്‍ന്ന 33 കാരനായ അസറിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഏഷ്യാകപ്പ് ടീമില്‍ നിന്ന് അസര്‍ പുറത്തായിരുന്നു.