ഗുവാഹത്തി: അസം ബിജെപിയില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് എംഎല്‍എമാര്‍ പറഞ്ഞു.

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍, ശിലാദിത്യ ദേവ് എന്നിവരാണ് രാജിവെച്ചത്. ബിജെപിയിലെ അകത്തുനിന്നുള്ള ആള്‍ക്കാര്‍ തന്നെ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും നേതാക്കള്‍ ആരോപിച്ചു.

നേരത്ത, അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ബിജെപി മന്ത്രി സം റോങ്ഹാങ് ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ദിഫു നിയോജകമണ്ഡലത്തില്‍ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു രാജി.

അതേസമയം, എന്തുവില കൊടുത്തും അസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.