കൊച്ചി: അടുത്തടുത്തുളള ജില്ലകളില്‍ രണ്ടിടത്തായി ലക്ഷങ്ങളുടെ എ.ടി.എം കവര്‍ച്ച. തൃശൂര്‍ കൊരട്ടിയില്‍ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് 10 ലക്ഷം രൂപ കവര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് കുത്തിത്തുറന്നത്.

കൊച്ചി നടന്ന എ.ടി.എം കവര്‍ച്ചയില്‍ 25 ലക്ഷരൂപയുടെ നഷ്ടമാണ് ഉണ്ടായത്. തൃപ്പൂണിത്തുറ ഇരുമ്പനത്താണ് സംഭവം. എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.