Connect with us

kerala

സ്ത്രീകളെ ശല്യം ചെയ്തു; ചോദ്യം ചെയ്ത സഹയാത്രികനെ കുത്തി പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

ഇന്നലെ രാത്രി മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്

Published

on

മരുസാഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍വച്ച് നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് കുത്തേറ്റ യാത്രികന്‍ ദേവദാസ്. സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് ദേവദാസ് പറഞ്ഞു. ഇന്നലെ രാത്രി മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചില്ലുകുപ്പി ഉപയോഗിച്ചാണ് സിയാദ് ദേവദാസിനെ കുത്തിപരിക്കേല്‍പ്പിച്ചത്. ഇതിനിടയില്‍ പ്രതി സിയാദിനും പരിക്കേറ്റിട്ടുണ്ട്.

സിയാദ് മദ്യപിച്ചിരുന്നെന്നും ആര്‍പിഎഫ് വ്യക്തമാക്കി. പരപ്പനങ്ങാടി സ്വദേശിയാണ് കുത്തേറ്റ ദേവദാസ്. കുപ്പി ഉപയോഗിച്ചാണ് ദേവദാസിനെ സിയാദ് കുത്തിപരിക്കേല്‍പ്പിച്ചത്. കണ്ണിന് അടുത്തായാണ് കുത്തേറ്റത്. ആക്രമണം നടത്തിയതിന് ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കലും പിടിക്കപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘യുഡിഎഫിന്റെ ഉജ്ജ്വല ജയം; പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു’ -സന്ദീപ് വാര്യര്‍

സ്വാമിയേ ശരണമയ്യപ്പ എന്നും പോസ്റ്റില്‍ കുറിച്ചു.

Published

on

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു എന്ന് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സ്വാമിയേ ശരണമയ്യപ്പ എന്നും പോസ്റ്റില്‍ കുറിച്ചു.

അതേസമയം എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. വര്‍ഗീയതയാണ് ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

kerala

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് പ്രതിഫലിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് വിജയം -ഡോ. അബ്ദുസ്സമദ് സമദാനി എംപി

മലയാളി സമൂഹം പ്രതീക്ഷിച്ചതുപോലെ യുഡിഎഫിന് അതിശയകരമായ വിജയം നല്‍കി.

Published

on

മലപ്പുറം: മലയാളി സമൂഹം പ്രതീക്ഷിച്ചതുപോലെ യുഡിഎഫിന് അതിശയകരമായ വിജയം നല്‍കി. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുന്ന ജനഹിതം കൂടിയാണ് ഇതില്‍ പ്രതിഫലിച്ചിരിക്കുന്നത് എന്ന്  ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി.

ആരെന്തു പറഞ്ഞാലും യുഡിഎഫ് കേരളത്തിന്റെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയ സംവിധാനം എന്നതോടൊപ്പം സാമൂഹിക മൈത്രിയുടെയും സാമുദായിക സഹവര്‍ത്തിത്വത്തിന്റെയും സാംസ്‌കാരിക പ്രതീകം കൂടിയാണ് . രാഷ്ട്രീയവും പാര്‍ട്ടിയും എന്തുമേതുമാകട്ടെ നാട്ടുകാരുടെ സൗഹൃദവും സമുദായങ്ങള്‍ക്കിടയിലെ മൈത്രിയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അടിസ്ഥാനപരമായി പരസ്പര സൗഹൃദവും സാമൂഹിക സമാധാനവും പുലര്‍ത്തുന്ന കേരള ജനത അത് അനുവദിക്കുകയില്ല. ഈ പാഠങ്ങളെല്ലാം അതിമഹത്തായ ഈ തിരഞ്ഞെടുപ്പ് വിജയത്തില്‍ അടങ്ങിയിരിക്കുന്നു എന്ന് സമദാനി പ്രതികരിച്ചു.

പൊന്നാനി ലോക്‌സഭാ നിയോജക മണ്ഡലത്തിലും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളെപ്പോലെ യുഡിഎഫിന്റെ തേരോട്ടം നടക്കുകയാണ്. പല മുനിസിപ്പാലിറ്റികളിലും ഒട്ടേറെ പഞ്ചായത്തുകളിലും കഴിഞ്ഞ കാലത്തെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഭരണം നിലനിര്‍ത്തിയിരിക്കുന്നത്. അതോടൊപ്പം ഇത്രയും കാലം യുഡിഎഫിന് ഭരണം ലഭിച്ചിട്ടില്ലാത്ത ചില പഞ്ചായത്തുകള്‍ ശക്തമായ മുന്നേറ്റത്തോടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.

പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഏറെ അഭിമാനവും ആഹ്ലാദവും പകരുന്നതാണീ വിജയഭേരി. കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ വരെ വ്യക്തവും വര്‍ണ്ണശബളവുമായ യുഡിഎഫ് തരംഗമാണ് കേരളം മുഴുക്കെ പ്രകടമായിരിക്കുന്നത്. യുഡിഎഫിനെ വിജയത്തിലേറ്റിയ ജനങ്ങള്‍ക്ക് അഭിവാദ്യം ചെയ്യുകയും ചെയ്തു.

 

Continue Reading

kerala

‘ഒരു മാസത്തെ ശമ്പളം മുടക്കി വന്നു, മെസ്സി 10 മിനിറ്റ് മാത്രമെത്തി’; കൊല്‍ക്കത്തയില്‍ ആരാധക പ്രതിഷേധം

മെസ്സിയെ നേരില്‍ കാണാനായില്ലെന്നാരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്തേക്ക് കുപ്പികള്‍ എറിയുകയും ചെയ്തു.

Published

on

കൊല്‍ക്കത്ത: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെസ്സി വളരെ കുറച്ചുസമയം മാത്രമേ പങ്കെടുത്തുള്ളൂ എന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മെസ്സിയെ നേരില്‍ കാണാനായില്ലെന്നാരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്തേക്ക് കുപ്പികള്‍ എറിയുകയും ചെയ്തു.

മോഹന്‍ ബഗാന്‍-ഡയമണ്ട് ഹാര്‍ബര്‍ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ ആരാധകരെ അഭിസംബോധന ചെയ്യാതെയും ഫുട്ബോള്‍ കളിക്കാതെയും അദ്ദേഹം ഏകദേശം 10 മിനിറ്റ് മാത്രം വേദിയില്‍ ചെലവഴിച്ച ശേഷം മടങ്ങുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ‘കൊല്‍ക്കത്തയ്ക്ക് ഇന്ന് കറുത്ത ദിനമാണ’ എന്നായിരുന്നു ആരാധകരുടെ പ്രതികരണം.

‘മുഴുവന്‍ ഗതാഗതക്കുരുക്കായിരുന്നു, മാനേജ്മെന്റ് വളരെ മോശമായിരുന്നു. ഇവിടെ ഉള്ള എല്ലാവര്‍ക്കും ഫുട്ബോളിനോട് സ്നേഹമുണ്ട്. ഞങ്ങള്‍ മെസ്സിയെ കാണാന്‍ മാത്രമാണ് വന്നത്. പക്ഷേ ഇത് വലിയൊരു തട്ടിപ്പായി മാറി. പണം തിരികെ വേണം. മന്ത്രിമാര്‍ അവരുടെ കുട്ടികളുമായി മുന്‍നിരയില്‍ ഉണ്ടായിരുന്നു, സാധാരണ ആരാധകര്‍ക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല.

ഞങ്ങള്‍ വളരെ ദുഃഖിതരാണ്,’ ഒരു ആരാധകന്‍ പറഞ്ഞു. മറ്റൊരു ആരാധകന്‍ ദേഷ്യത്തോടെ പ്രതികരിച്ചു, ‘ഒരു ഗ്ലാസ് തണുത്ത പാനീയത്തിന് പോലും 150-200 രൂപയാണ് വില. എന്നിട്ടും കുടിക്കാന്‍ വെള്ളം പോലും ലഭിച്ചില്ല. ടിക്കറ്റിനായി ഞാന്‍ 5,000 രൂപ നല്‍കി. ഒരു മാസത്തെ ശമ്പളം ചെലവഴിച്ചാണ് ആളുകള്‍ വന്നത്. മെസ്സിയെ കാണാനാണ് ഞങ്ങള്‍ വന്നത്, രാഷ്ട്രീയക്കാരെ കാണാനല്ല. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സെല്‍ഫിയെടുക്കുകയായിരുന്നു.

ഇതിന് മുഴുവന്‍ ഉത്തരവാദിത്തം മാനേജ്മെന്റിനാണ്.’ ‘അദ്ദേഹം ഒരു കിക്ക് പോലും എടുത്തില്ല, ഒരു പെനാല്‍റ്റി പോലും എടുത്തില്ല. ഷാരൂഖ് ഖാനെയും എത്തിക്കുമെന്ന് പറഞ്ഞു, ആരെയും കൊണ്ടുവന്നില്ല. വെറും 10 മിനിറ്റ് വന്ന് പോയി. ഇത്രയും പണവും സമയവും നഷ്ടമായി,’ മറ്റൊരു ആരാധകനും പ്രതികരിച്ചു. മെസ്സിയെ ചുറ്റിപ്പറ്റി സുരക്ഷാ ഉദ്യോഗസ്ഥരും നേതാക്കളും മന്ത്രിമാരും നിലയുറപ്പിച്ചതോടെ, ആരാധകര്‍ പലതവണ അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ത്തുവിളിച്ചെങ്കിലും അത് അംഗീകരിച്ചില്ല.

സംഘാടകനായ സതാദ്രു ദത്തയും ബംഗാള്‍ മന്ത്രി അരൂപ് ബിശ്വാസും മെസ്സിയുടെ ഒപ്പമുണ്ടായിരുന്നു. ആളുകളുടെ തിരക്കിനെ തുടര്‍ന്ന് പ്രസ് ബോക്സില്‍ നിന്നുപോലും മെസ്സിയെ വ്യക്തമായി കാണാനായില്ലെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. മെസ്സി ഗ്രൗണ്ട് വിട്ടതോടെ പ്രകോപിതരായ കാണികള്‍ സ്റ്റേഡിയത്തിലേക്ക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ എറിയുകയും കസേരകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

Continue Reading

Trending