Connect with us

film

നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി.

Published

on

നടന്‍ സെയ്ഫ് അലി ഖാനെ വസതിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ ബംഗ്ലാദേശ് പൗരനായ പ്രതി മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. അതേസമയം കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടുന്നതില്‍ തീരുമാനിക്കാമെന്നും മജിസ്ട്രേറ്റ് അറിയിച്ചു.

എന്നാല്‍ അന്വേഷണ സംഘം കൊല്‍ക്കത്തയിലാണെന്നും കസ്റ്റഡി കലാവധി രണ്ട് ദിവസം കൂടി നീട്ടി നല്‍കണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. കൊല്‍ക്കത്തയില്‍നിന്ന് പ്രതിക്ക് സഹായം ലഭിച്ചിരുന്നോ എന്നും ആരുടെ സഹായത്തോടെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തിയതെന്ന കാര്യം കണ്ടെത്തേണ്ടതുണ്ടതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അന്വേഷണം അവസാനിച്ചെന്നും പൊലീസ് കസ്റ്റഡി ആവശ്യമില്ലെും പ്രതിഭാഗം വാദിച്ചു.

നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇനിയും കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ജനുവരി 16നാണ് ബാന്ദ്രയിലെ വസതിയില്‍വെച്ച് നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. അക്രമിയെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിന് കഴുത്തിലും പുറത്തും കൈയിലുമായി ആറ് കുത്തേറ്റിരുന്നു. ഇതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു താരം.

കൃത്യം നടന്ന് മൂന്ന് ദിവസത്തിനു ശേഷം താനെയിലെ ലേബര്‍ ക്യാമ്പില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

 

film

‘അമ്മ’യെ നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി

ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനികള്‍ വരുന്നത്.

Published

on

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഉണ്ണി ശിവപാലിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനികള്‍ വരുന്നത്.

ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതയ്‌ക്കെതിരെ മത്സരിച്ചത്. നടന്‍ രവീന്ദ്രനാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവിനെതിരെ മത്സരിച്ചത്. ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.

Continue Reading

film

അമ്മ ഭാരവാഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു

ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

Published

on

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 4.30 ഓടെയായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക. ശ്വേത മേനോനും ദേവനും പ്രസിഡന്റ് സ്ഥാനത്തേക്കും രവീന്ദ്രനും കുക്കു പരമേശ്വരനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചിരുന്നു.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറല്‍ ബോഡിയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതില്‍ 233 പേര്‍ വനിതകളാണ്.

എല്ലാവരും ഒരുമിച്ച് ചേര്‍ന്നുള്ള തെരഞ്ഞെടുപ്പെന്നും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും അമ്മ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ മോഹന്‍ലാല്‍ പ്രതികരിച്ചു. അംഗങ്ങളുടെ അഭിപ്രായം ആയിരിക്കും അടുത്ത ഭരണസമിതിയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ ആഗസ്റ്റ് 27ന്് മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന ‘അമ്മ’യുടെ ഭരണസമിതി രാജിവെച്ചൊഴിയുകയായിരുന്നു.

Continue Reading

film

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

Published

on

മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാകേഷ്. സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സരിച്ചത്.

മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണി, ഹംസ എം എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാല് പേരും.

അതേസമയം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സാന്ദ്ര മത്സര തെരഞ്ഞെടുപ്പിലേക്ക് എത്തിയത്. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേയ്ക്കായിരുന്നു സാന്ദ്ര മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. സാന്ദ്ര തോമസ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു.

Continue Reading

Trending