Connect with us

india

ഉത്തരാഖണ്ഡ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംകൾക്ക് നേരെ ആക്രമണം

തോക്കും വടികളുമായാണ് അക്രമി സംഘം അഴിഞ്ഞാടിയത്.

Published

on

ഉത്തരാഖണ്ഡിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംകൾക്ക് നേരെ ആക്രമണം. ലിബർഹെഡി ഗ്രാമത്തിലാണ് സംഭവം. മുസ്‍ലിം പുരുഷന്മാരെ ക്രൂരമായി മർദ്ദിച്ചതിന് ശേഷം വോട്ട് ചെയ്യാൻ അനുവദിക്കാതെ പോളിംഗ് ബൂത്തിൽ നിന്ന് തിരിച്ചയക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി ഖാസി മുഹമ്മദ് നിസാമുദ്ദീൻ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

തോക്കും വടികളുമായാണ് അക്രമി സംഘം അഴിഞ്ഞാടിയത്. പരിക്കേറ്റവർക്ക് ആംബുലൻസ് സഹായം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ മംഗ്ലൂർ, ബദരീനാഥ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുമ്പ് ബഹുജൻ സമാജ് പാർട്ടിയുടെ സർവത് കരീം അൻസാരി പ്രതിനിധീകരിച്ച മണ്ഡലം കഴിഞ്ഞ വർഷം ഒക്ടോബർ 30ന് അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കോൺഗ്രസിലെ ഖാസി മുഹമ്മദ് നിസാമുദ്ദീനും ബി.എസ്‌.പിയിൽ നിന്ന് മത്സരിക്കുന്ന സർവത് അൻസാരിയുടെ മകൻ ഉബൈദു റഹ്‌മാനുമാണ് പ്രധാന എതിരാളികൾ. മുൻ ഖത്തൗലി എം.എൽ.എ കർതാർ സിംഗ് ഭദാനയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്.

അക്രമികൾ പരസ്യമായി വെടിയുതിർക്കുകയായിരുന്നുവെന്നും ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും ഖാസി മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് ഉണ്ടായതെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആശങ്ക പ്രകടിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ ജനാധിപത്യം പരസ്യമായി കശാപ്പ് ചെയ്യപ്പെടുന്നു; ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും പരസ്യമായി വോട്ട് മോഷ്ടിക്കുകയാണ്: രാഹുല്‍ ഗാന്ധി

ദശലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം വോട്ടുചെയ്ത് കറങ്ങി നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

Published

on

വോട്ട് കൊള്ളയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനാധിപത്യം പരസ്യമായി കശാപ്പ് ചെയ്യപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദശലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം വോട്ടുചെയ്ത് കറങ്ങി നടക്കുകയാണെന്നും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും പരസ്യമായി വോട്ട് മോഷ്ടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ കൈയ്യില്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലെന്നും അവര്‍ അത് നശിപ്പിച്ചെന്നും വ്യക്തമാക്കി ഡല്‍ഹി ഹൈകോടതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ സത്യവാങ്മൂലം പരാമര്‍ശിക്കുന്ന മാധ്യമറിപ്പോര്‍ട്ട് രാഹുല്‍ പങ്കുവെച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്രമക്കേടുകള്‍ ‘ഒരുവ്യക്തി, ഒരുവോട്ട്’ തത്വത്തിന്റെ ലംഘനമാണെന്നും വോട്ടുകൊള്ളക്ക് ഉദാഹരണമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ബിഹാറില്‍ ആദ്യഘട്ട വോട്ടിംഗ് ആരംഭിക്കാനിരിക്കെ, നവംബര്‍ 5ന് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചത് വോട്ട് അട്ടിമറിയിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഹരിയാനയിലെ വോട്ടര്‍പ്പട്ടികയിലെ രണ്ടു കോടി വോട്ടര്‍മാരില്‍ 25 ലക്ഷത്തിലേറെയും വ്യാജ വോട്ടര്‍മാരാണെന്നും 5.21 ലക്ഷം ഇരട്ട വോട്ടുകളാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. 93174 വോട്ടുകള്‍ വ്യാജവിലാസങ്ങളിലാണെന്നും 19.26 ലക്ഷം ബള്‍ക്ക് വോട്ടുകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും വോട്ടുമോഷണത്തിലൂടെയാണ് ബി.ജെ.പി ജയിച്ചതെന്നും തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു. ഒരു സ്ത്രീയുടെ ഫോട്ടോ തന്നെ 223 വോട്ടര്‍മാരുടേതായി ഉപയോഗിച്ചു. 1.24 ലക്ഷം വോട്ടുകളില്‍ വ്യാജ ഫോട്ടോയാണ്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വരെ ഇത്തരത്തില്‍ ഉപയോഗിച്ചു. വ്യാജ വോട്ടുകള്‍ തിരിച്ചറിയാന്‍ കമീഷന്‍ പ്രത്യേക സോഫ്റ്റ്വെയര്‍ സംവിധാനമുണ്ടങ്കിലും ഉപയോഗിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading

india

ഭീകരാക്രമണത്തിനിടെ മോദി ഭൂട്ടാനില്‍ പോയത് അദാനിക്കുവേണ്ടി; ആഞ്ഞടിച്ച് പ്രിയങ്ക് ഖാര്‍ഗെ

ഡല്‍ഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട അദാനിക്കുവേണ്ടി കരാര്‍ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാര്‍ഗെയുടെ വിമര്‍ശനം.

Published

on

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍ സന്ദര്‍ശനം നടത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ. ഡല്‍ഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട അദാനിക്കുവേണ്ടി കരാര്‍ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാര്‍ഗെയുടെ വിമര്‍ശനം. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്ര നടന്നത്.

‘ഡല്‍ഹിയിലെ ഭീകരാക്രമണ പ്രതിസന്ധിക്കിടയില്‍ പ്രധാനമന്ത്രി മോദി എന്തിനാണ് ഭൂട്ടാനിലേക്ക് പറന്നത്? അതിന്റെ ഉത്തരം ലളിതമാണ്. തന്റെ പ്രിയ സുഹൃത്ത് അദാനിക്കു വേണ്ടി ഒരു കരാര്‍ ഉറപ്പാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കര്‍ത്തവ്യം,’ ഖാര്‍ഗെ വിമര്‍ശിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രധാന കരാര്‍ ഒപ്പുവെച്ച വിവരവും ഖാര്‍ഗെ പങ്കുവെച്ചു. അദാനി പവറും ഡ്രുക്ക് ഗ്രീന്‍ പവറുമായി ചേര്‍ന്ന് 6,000 കോടി രൂപയുടെ ഒരു ജലവൈദ്യുത പദ്ധതിക്ക് ഭൂട്ടാനില്‍ തുടക്കമിടാനുള്ള കരാറിലാണ് ഒപ്പുവെച്ചത്.

Continue Reading

india

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നീ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്‍ഡിഗോയ്ക്ക് ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ബുധനാഴ്ച വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച ബോംബ് ഭീഷണി വിലയിരുത്തല്‍ സമിതിയെ ഉടന്‍ അറിയിക്കാന്‍ എയര്‍ലൈന്‍സിനെ പ്രേരിപ്പിച്ചു.

‘വാരണാസിയിലേക്കുള്ള ഞങ്ങളുടെ ഒരു വിമാനത്തിന് സുരക്ഷാ ഭീഷണിയുണ്ട്. പ്രോട്ടോക്കോള്‍ അനുസരിച്ച്, ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കി, ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും ഉടനടി ആരംഭിച്ചു,’ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

‘വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, എല്ലാ യാത്രക്കാരെയും ഇറക്കി. എല്ലാ നിര്‍ബന്ധിത സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാകുമ്പോള്‍ വിമാനം പ്രവര്‍ത്തനത്തിനായി വിട്ടുകൊടുക്കും,’ പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നീ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്‍ഡിഗോയ്ക്ക് ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ഭീഷണി ഡിജിറ്റലായി ലഭിച്ചു.

ഇമെയിലിനുപകരം ബദല്‍ ഡിജിറ്റല്‍ രീതികളാണ് ഭീഷണി കൈമാറാന്‍ ഉപയോഗിച്ചതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം കാര്‍ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്.

കശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി നടത്തിയ ഓപ്പറേഷനില്‍ 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.

ആക്രമണത്തിന്റെ നേരിട്ടുള്ള പ്രതികരണമെന്ന നിലയില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ കൂടുതല്‍ ശക്തമാക്കി. ‘നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ സ്‌ക്രീനിംഗ് പ്രക്രിയയ്ക്ക് കൂടുതല്‍ സമയമെടുക്കാന്‍ സാധ്യതയുണ്ട്’ എന്ന് എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ DIAL യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending