പത്തനംതിട്ട: പത്തനംതിട്ടയില്‍ ആസ്പത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. കോഴഞ്ചേരി ജില്ലാ ആസ്പത്രിയിലാണ് ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് കുഞ്ഞിനെ കൊണ്ടുപോയത്. മൂന്നുദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം.

രാവിലെ പത്തരയോടെയായിരുന്നു സംഭവം. നേഴ്‌സ് എന്ന വ്യാജേനെ എത്തിയ സ്ത്രീ കുത്തിവെപ്പെടുക്കാനായി ദമ്പതികളുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. മുപ്പതുവയസ്സ് പ്രായമുള്ള സ്ത്രീയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്ന് ദമ്പതികളില്‍ പറയുന്നു. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിച്ചില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.