കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില വീണ്ടും ഇടിഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,880യില്‍ നിന്നിരുന്ന സ്വര്‍ണ്ണവില ഇന്ന് 21760രൂപയായി. 2720 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസം തുടക്കത്തില്‍ 22,240 രൂപയായിരുന്നു സ്വര്‍ണ്ണവില. ആഗോള വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര വിലത്തകര്‍ച്ചക്ക് കാരണം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.