ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് നിരാശയുടെ ദിനം. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ടോപ്പ് സീഡുകളായ സൈനാ നെഹ്‌വാളും പിവി സിന്ധുവും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ലോക നാലാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂചിയാണ് സൈനയെ തോല്‍പ്പിച്ചത്. 13-21, 23-21,16-21 എന്ന സ്‌കോറിനാണ് യമാഗൂചിയുടെ വിജയം. മൂന്നാം സെറ്റില്‍ മുന്നില്‍ നിന്നശേഷം സൈന തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. കാനഡയുടെ കായ്‌യാന്‍യാനെയോടു തോറ്റാണ് സിന്ധു ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായത്. സ്‌കോര്‍ 21-19, 21-9 .
പുരുഷവിഭാഗത്തില്‍ സമീര്‍ വര്‍മയും പുറത്തായി. ചൈനയുടെ രണ്ടാം സീഡ് ഷി യുഖിയോടു തോറ്റാണ് സമീര്‍ പുറത്തായത്. തോല്‍വിയോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.