News

ഐപിഎല്‍ ടീമില്‍ ബംഗ്ലാദേശ് താരം; ഷാരൂഖ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ്

By webdesk18

January 02, 2026

ലക്നൗ: ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ഉള്‍പ്പെടുത്തിയതിനു പിന്നാലെ ബോളിവുഡ് താരവും ടീം ഉടമയുമായ ഷാരൂഖ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് ബിജെപി നേതാവ് സംഗീത് സോം. ഷാരൂഖ് ഖാന്‍ രാജ്യദ്രോഹിയാണെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തയാളാണെന്നും സംഗീത് സോം ആരോപിച്ചു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളും പീഡനങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് താരത്തെ ഐപിഎല്‍ ടീമിലെടുക്കുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാതെ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണ കൊണ്ടാണ് ഷാരൂഖ് ഖാന്‍ ഇന്നത്തെ ഉയരത്തിലെത്തിയതെന്നും, രാജ്യത്തോടുള്ള ഉത്തരവാദിത്തം അദ്ദേഹം ഓര്‍ക്കണമെന്നും സംഗീത് സോം വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തീരുമാനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഷാരൂഖ് ഖാനെതിരായ ബിജെപി നേതാവിന്റെ പരാമര്‍ശം രാഷ്ട്രീയ-കായിക രംഗങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.