Connect with us

Video Stories

പരീക്ഷാക്കാലം വരുന്നു, സംഘാടകർ ശ്രദ്ധിച്ചെങ്കിൽ..!

Published

on


ബശീർ ഫൈസി ദേശമംഗലം
 

ഈ വർഷവും ഓർമ്മപ്പെടുത്തുന്നു.
ഏറ്റവും കൂടുതൽ പാതിരാ പ്രഭാഷണങ്ങളും,സംവാദങ്ങളും, സംഘടനാ പരിപാടികളും,രാഷ്ട്രീയ യോഗങ്ങളും നടക്കുന്ന പ്രദേശമാണ് കേരളം.

പൊതു പരീക്ഷാക്കാലമാണ് മാർച്ചിൽ കടന്നു വരുന്നതു.
എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നതിന്റെ ഒരാഴ്ച മുമ്പെങ്കിലും സന്ധ്യക്ക് ശേഷമുള്ള പരിപാടികൾ ഇല്ലാതിരിക്കാൻ സംഘാടകർ സന്മനസ്സു കാണിക്കണം!

കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി വിദ്യാഭ്യാസ രംഗത്തു നാം മുന്നേറുകയാണ്.
പിന്നോക്കത്തിന്റെ നുഴമേറ്റി
‘ചരിത്രപരമായ കരണങ്ങളാൽ..’
എന്ന പഴുത് പറച്ചിലുകളിൽ നിന്നും നാം കുതറി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്.

പാതിരാ വരെ നീളുന്ന പരിപാടികൾ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതു 
നാം തിരിച്ചറിയേണ്ടതുണ്ട്.
പഠിക്കുന്ന കുട്ടികൾക്ക് ഇത്തരം പരിപാടിയിൽ പങ്കെടുക്കാനും കഴിയില്ല.
മാത്രമല്ല സഹോദര സമുദായത്തിലെ കുട്ടികളും ഈ ശബ്ദഘോഷത്തിൽ പ്രയാസപ്പെടുന്നു.

ആയതു കൊണ്ട് പരീക്ഷാക്കാലത്തെ പൊതു പരിപാടികൾ മാറ്റി വെക്കുകയോ ഇൻഡോർ പ്രോഗ്രാമുകൾ ആക്കുകയോ ചെയ്യണം.
ഇത് മത പ്രഭാഷണങ്ങൾക്കു മാത്രമല്ല.
രാഷ്ട്രീയ പൊതു പരിപാടികൾക്കും ബാധകമാണ്‌.

പിന്നെ പൊതുവായി മത പ്രഭാഷണങ്ങളുടെ സംഘാടകർ ശ്രദ്ദിക്കേണ്ട ഒന്ന് കൂടി പറയട്ടെ,
പല സ്ഥലങ്ങളിലും പരിപാടികൾ ആരംഭിക്കുന്നത് തന്നെ രാത്രി ഒൻപതു മണിക്ക് ശേഷമാണു.
സ്വാഗതവും, ഉത്ഘാടനവും,
അദ്ധ്യക്ഷപ്രസംഗവും,പിന്നെ ഒട്ടേറെ ആശംസ പ്രസംഗങ്ങളും തീരുമ്പോൾ 
പത്തു മണി പിന്നിടും.
പിന്നെ രണ്ടു മണിക്കൂർ നീളുന്ന പ്രഭാഷണവും,ദുഅ:യും കഴിയുമ്പോൾ പാതിരാത്രി പന്ത്രണ്ടര!!

പരീക്ഷ അല്ലാത്ത സമയങ്ങളിലും ഇക്കാര്യത്തിൽ ഒരു വീണ്ടു വിചാരം 
നാം കാണിക്കണം.
‘പഴയ കാലത്തു സുബഹി വരെ നീളുന്ന വയളുകൾ ഉണ്ടായിരുന്നല്ലോ ‘എന്ന ന്യായം പക്ഷെ നമുക്കുള്ള പഴുതല്ല.

ആളുകളും സാഹചര്യങ്ങളും മാറിയിട്ടുണ്ട്.
‘അബൂബക്കർ സിദ്ദീഖ് ഭരിക്കുമ്പോൾ ഉമ്മറിനെപ്പോലെയുള്ള അനുയായികൾ ഉണ്ടായിരുന്നു’ 
എന്നെ അതിനു മറുപടിയുള്ളൂ.
മഗ്‌രിബിന്‌ തുടങ്ങി ഒൻപതരയ്ക്ക് തീരും വിധത്തിൽ നാം പ്രോഗ്രാമുകൾ ഷെഡ്യൂൾ ചെയ്യണം.

ഈ പരീക്ഷാക്കാലത്തെ മുഴുവൻ പരിപാടികളും മാറ്റിവെക്കാൻ സംഘാടകരും,
പരിപാടി ഏൽക്കാതിരിക്കാൻ പ്രഭാഷകരും സന്മനസ്സു കാണിക്കണം.
അത് നമ്മുടെ വിദ്യാർത്ഥികളോട് നാം ചെയ്യുന്ന നീതിയാകും.
ഈ പരീക്ഷക്കാലത്ത് ഞാൻ എല്ലാ പരിപാടികളും വലിയ സമ്മർദ്ധമുണ്ടായിട്ടും
ഒഴിവാക്കിയിട്ടുണ്ട്.

തീർച്ചയായും ഈ പോസ്റ്റിനു വിമർശനങ്ങളുണ്ടാകുമെന്നറിയാം.
നിങ്ങളുടെ അഭിപ്രായങ്ങൾ,നിർദേശങ്ങൾ രേഖപ്പെടുത്തുമല്ലോ.?
പിന്തുണക്കുന്നുവെങ്കിൽ ഈ സന്ദേശം എല്ലാവരിലും എത്തിക്കുക.
ഓർക്കുക തല കൊണ്ട് ചിന്തിക്കുന്നവരോടല്ല ഹൃദയം കൊണ്ട് ആലോചിക്കുന്നവരോട് മാത്രമേ ഈ വരികൾ സംവദിക്കുന്നുള്ളു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending