മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തിലും ട്വന്റി-20 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുല്‍ദീപ് യാദവിനെ 18 അംഗ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിനിടെ പുറംവേദ അലട്ടിയിരുന്ന ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബി.സി.സി.ഐ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയ ശേഷം ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കും.

പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സാഹയുടെ അസാന്നിധ്യത്തില്‍ ദിനേശ് കാര്‍ത്തിക്ക് റിഷഭ് പന്ത് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ ചേതേശ്വര്‍ പൂജാര, ഇശാന്ത് ശര്‍മ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങിയവരെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കരുണന്‍ നായര്‍, ദിനേശ് കാര്‍ത്തിക്ക്, റിഷഭ് പന്ത്, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ശമി, ഉമേഷ് യാദവ്, ജസ്പ്രിത് ബുംറ, ശര്‍ദുല്‍ താക്കൂര്‍.