നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഒറ്റ ദിവസം 550 വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി മെഴ്‌സിഡസ് ബെന്‍സ്. രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ നിന്നായാണ് ഈ റെക്കോഡ് ഡെലിവറി നേടിയതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

ഡല്‍ഹി, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ മാത്രം 175 വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിയതായി മെഴ്‌സിഡസ് അറിയിച്ചു. രാജ്യത്തുടനീളമുള്ള ഈ പ്രതിസന്ധി ഘട്ടത്തിലും വില്‍പ്പനയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്.

രാജ്യതലസ്ഥാനമായി ഡല്‍ഹി, മുംബൈ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഴ്‌സിഡസ് വിപണി കൂടുതല്‍ മെച്ചപ്പെടുകയാണ്. ബെന്‍സിന്റെ സിക്ലാസ്, ഇക്ലാസ് എന്നീ സെഡാനുകള്‍ക്കും ജിഎല്‍സി, ജിഎല്‍ഇ, ജിഎല്‍എസ് എന്നീ എസ്.യു.വികള്‍ക്കുമാണ് ഉയര്‍ന്ന ഡിമാന്റ് പ്രകടമാക്കുന്നതെന്നുമാണ് കമ്പനിയുടെ വിലയിരുത്തല്‍.