ന്യൂഡല്‍ഹി: ഇന്ത്യയല്‍ രണ്ട് മുതല്‍ 18 വരെയുള്ള കുട്ടികളില്‍ വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ടോള്‍ ഓര്‍ഗനൈസേഷന്‍ അനുമതിനല്‍കി. കോവാക്‌സിന്റെ ഓന്നാം ഘട്ടം വിജയിച്ചതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്. എയിംസ് ഡല്‍ഹി, എയിംസ് പാട്‌ന , നാഗ്പുര്‍ മെഡിട്രിന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലാണ് പരീക്ഷണം നടത്തുക.