കാസര്‍കോട്: പൊസോട്ടുണ്ടായ ബൈക്കപകടത്തില്‍ യുവാവ് ദാരുണമായി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. തളങ്കര ഖാസിലേനിലെ ബഷീറിന്റെ മകന്‍ അബൂബക്കര്‍ (19) ആണ് മരിച്ചത്. ബൈക്കോടിച്ചു കൊണ്ടിരുന്ന സുഹൃത്തിനാണ് പരിക്കേറ്റത്. മഞ്ചേശ്വരം പൊസോട്ട് ബുധനാഴ്ച രാത്രി 9.15 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അക്ബറിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: സബരി. അബൂബക്കറിന് മൂന്ന് സഹോദരിമാരുണ്ട്.
പൊസോട്ട് ബൈക്കപകടം: തളങ്കര സ്വദേശി മരിച്ചു, സുഹൃത്തിന് പരിക്ക്

Be the first to write a comment.