കൊല്‍ക്കത്ത: നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം നല്‍കിയത് തെറ്റായ തീരുമാനം ആയെന്ന് പശ്ചിമബംഗാളിലെ ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബോസ്. ബന്ദിന് ആഹ്വാനം ചെയ്യാനുണ്ടായ സാഹചര്യം ജനങ്ങള്‍ മനസ്സിലാക്കിയില്ല. തീരുമാനം ശരിയായിരുന്നില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. പാര്‍ട്ടി വേദികളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഭാവിയില്‍ തെറ്റു പറ്റാതിരിക്കാന്‍ ജാഗ്രത പാലിക്കുമെന്നും ബിമന്‍ ബോസ് പറഞ്ഞു. ഇടതുമുന്നണി ആഹ്വാനം ചെയ്ത ബന്ദിന് ബംഗാളില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കേരളത്തില്‍ ഇടതുമുന്നണി ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമായിരുന്നു.