കൊച്ചി: ഏകദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് മൂന്നരക്ക് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും രാഷ്ട്രപതി നാവികസേന വിമാനത്താവളത്തില്‍ സ്വീകരിക്കും. സുസ്ഥിര സംസ്‌കാര നിര്‍മിതിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊച്ചി ബിനാലെ വേദിയില്‍ രാഷ്ട്രപതി സന്ദര്‍ശനം നടക്കും. പ്രണബ്മുഖര്‍ജിയുടെ ചിത്രങ്ങള്‍ അടക്കം വിദേശികളടക്കം കാര്‍ട്ടൂണിസ്റ്റുകളുടെ ചിത്രപ്രദേശനവും ആസ്പിന്‍വാളില്‍ നടക്കും. ബിനാലെ വേദിയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബിനാലെ വേദികളുടെ നാലു വശത്തുള്ള റോഡുകളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പൊതുജനങ്ങള്‍ക്ക് ഇന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.