Connect with us

Culture

കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടി ഊര്‍ജ്ജിതം

Published

on

കോട്ടയം: ആലപ്പുഴക്കു പിന്നാലെ സമീപ ജില്ലയായ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളിലെ ചത്ത താറാവുകളില്‍നിന്നു ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ച 12 സാംപിളുകളിലും പക്ഷിപ്പനി ബാധയുണ്ടെന്ന് കണ്ടെത്തി. കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടി ഊര്‍ജ്ജിതം

ഇന്നലെ വൈകുന്നേരത്തോടെയാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചത്. ആലപ്പുഴയില്‍ സ്ഥിരീകരിച്ച എച്ച് -5 എന്‍ -8 വിഭാഗത്തില്‍പെട്ടതും മനുഷ്യരിലേക്കു പകരാത്തതുമായ പനിയാണു കോട്ടയത്തും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച് അയ്മനം, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളിലായി ഒരാഴ്ചയ്ക്കിടെ 3500ഓളം താറാവുകള്‍ ചത്തിരുന്നു.
ഇന്നലെ മാത്രം 300 ഓളം താറാവുകള്‍ ചത്തു. ജില്ലയില്‍ പത്തോളം പഞ്ചായത്തുകളിലായി ഒരു ലക്ഷത്തിലേറെ താറാവുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പരിശോധനാഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചത്തതും രോഗ ബാധയുണ്ടെന്നു സംശയിക്കുന്നതുമായ താറാവുകളെ കൊന്നു തീയിടും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നു കലക്ടറേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ താറാവുകള്‍ ചത്തു തുടങ്ങിയത്. ചില കര്‍ഷകര്‍ ചത്ത താറാവുകളുടെ ശരീര സ്രവം ഉള്‍പ്പെടെ തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തില്‍ പരിശോധനയ്ക്കു നല്‍കിയിരുന്നു. അവിടെ നിന്നു പക്ഷിപ്പനിയാകാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പരിശോധനാ ഫലം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഭോപ്പാലിലേക്ക് പരിശോധനക്ക് അയച്ചത്.

Film

ട്രാഫിക് റൂള്‍സ് തെറ്റിച്ചു; ചോദ്യം ചെയ്ത ട്രാഫിക് പൊലീസിനെ കൈയ്യേറ്റം ചെയ്ത് നടി സൗമ്യ ജാനു- വീഡിയോ

കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു

Published

on

ഹൈദരാബാദ് ∙ റോഡ് നിയമം ലംഘിച്ചുള്ള യാത്ര തടഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു.

നടി എതിർവശത്തെ റോഡിലൂടെ വാഹനമോടിച്ചു വരുന്ന വഴിയാണ് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥന് നേരെ നടി കയർത്തു. വാക്കു തർക്കം കയ്യേറ്റം വരെയെത്തുകയും ചെയ്തു. റോഡിൽ കൂടിയ ജനം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും സൗമ്യ വഴങ്ങിയില്ല. കാര്‍ തെറ്റായ ദിശയിലാണ് വന്നതെന്ന് നടി സമ്മതിക്കുന്നത് വീഡിയോയിൽ കാണാനാകും.

കഴിഞ്ഞ 24ന് രാത്രി എട്ടിന് ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലായിരുന്നു കേസിനാസ്‍പദമായ സംഭവം. തന്റെ ആഡംബര കാറിൽ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണു നിയമം തെറ്റിച്ച് വൺവേ റോഡിലൂടെ കടന്നുപോകാൻ താരം ശ്രമിച്ചത്. ഇതേതുടർന്ന്  പൊലീസ് തടഞ്ഞു. അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയായിരുന്നു.

Continue Reading

Film

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ആശ്വാസം; ജാമ്യം റദ്ദാക്കില്ല

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു.

Published

on

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്.

ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ഹർജി നൽകിയത്.

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

Film

മലയാള സിനിമ റിലീസ് തടയില്ല, തുടരും; നിലപാട് മാറ്റി ഫിയോക്

കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

Published

on

നിലപാടിൽ അയവ് വരുത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകൾ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

ഫെബ്രുവരി 22ന് മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകൾക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിച്ചത്.
ഇത് കൂടാതെ ഷെയറിങ് രീതികളിൽ മാറ്റം വരുത്തണം, പബ്ലിസിറ്റി കോൺട്രിബ്യൂഷൻ, പേസ്റ്റിങ് ചാർജ് എന്നിവ പൂർണ്ണമായും നിർത്തലാക്കണം, വിപിഎഫ് ചാർജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നൽകണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിൽ പറയുന്നു.

Continue Reading

Trending