Connect with us

Video Stories

മുസ്‌ലിം വോട്ടില്‍ കണ്ണുവെച്ച് ബി.ജെ.പി

Published

on

 

ഭുവനേശ്വര്‍: ദേശീയതലത്തില്‍ മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളിലെ വോട്ടുകള്‍ ലക്ഷ്യമിട്ട് കര്‍മപദ്ധതി തയാറാക്കാന്‍ ബി.ജെ.പി. എല്ലാവരോടും കൂടെ, എല്ലാവര്‍ക്കും വികസനം-സബ്കാ സാത്, സബ്കാ വികാസ്- എന്ന നിലവിലെ മുദ്രാവാക്യം ഉയര്‍ത്തി, തങ്ങളോട് അയിത്തം പുലര്‍ത്തുന്ന വിഭാഗങ്ങളെ കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമമാണ് ഭുവനേശ്വറില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്തത്.
ഇതിന്റെ ഭാഗമായി മുത്തലാഖ് അടക്കമുള്ള മുസ്്‌ലിം വിഷയങ്ങളില്‍ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് എം.പിമാരെ നിര്‍വാഹക സമിതി വിലക്കി. ‘അധികാരത്തിലിരിക്കുമ്പോള്‍ നിശ്ശബ്ദതയുടെ കല ശീലമാക്കണം’ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. അതേസമയം, മുസ്്‌ലിം സ്ത്രീകള്‍ക്കിടയില്‍ മുത്തലാഖിനെതിരെ പ്രചാരണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും മുത്തലാഖിന്റെ ഇരകളെ ബി.ജെ.പി വനിതാ അംഗങ്ങള്‍ സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇതിന് കര്‍മസേന രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പിന്നാക്ക കമ്മീഷന്‍ (ഒ.ബി.സി കമ്മീഷന്‍) രൂപീകരിക്കാനുള്ള നീക്കം ശക്തിപ്പെടുത്താന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രമേയമായി യോഗത്തില്‍ അവതരിപ്പിച്ചു. ഈ മാസം ആദ്യവാരം കമ്മീഷന്‍ രൂപീകരണ ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ഭരണഘടനയിലെ 123-ാം ഭേദഗതിയിലൂടെയാണ് ബില്‍ പാസാക്കിയിരുന്നത്. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷം എതിര്‍പ്പ് ഉയര്‍ത്തുകയും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 52 ശതമാനം വരുന്ന ഒ.ബി.സി വിഭാഗത്തില്‍ പിടി മുറുക്കുക എന്നത് നേരത്തെ തന്നെ ബി.ജെപി തന്ത്രങ്ങളില്‍ മുന്‍നിരയിലുണ്ട്. ഇതിന് ആക്കം കൂട്ടുന്നതാണ് നിര്‍വാഹക സമിതിതീരുമാനങ്ങള്‍.
തമിഴ്‌നാട്, കേരളം തുടങ്ങി തങ്ങള്‍ക്ക് തീരെ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ക്കും നിര്‍വാഹക സമിതി രൂപം നല്‍കി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇതിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. കേരളത്തില്‍ ബി.ഡി. ജെ.എസ്, തമിഴ്‌നാട്ടില്‍ എം.കെ. എം.കെ, ഐ.ജെ.കെ എന്നീ ചെറുകക്ഷികളുമായി നേരത്തെ ബി.ജെ.പി സഖ്യപ്പെട്ടെങ്കിലും ഇതുവരെ വേണ്ടത്ര ഫലവത്തായില്ല എന്ന കണക്കുകൂട്ടലിലാണ് സമിതി. ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ തെരഞ്ഞെടുത്ത് വന്‍തോതിലുള്ള പ്രചാരണങ്ങള്‍ക്കാണ് ദേശീയ നേതൃത്വം ഒരുങ്ങുന്നത്. പശ്ചിമബംഗാളില്‍ ഇത് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
ഭുവനേശ്വറില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് ശേഷമാണ് നിര്‍വാഹക സമിതി ആരംഭിച്ചത്. കേന്ദ്രമന്ത്രിമാര്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം 13 ബി.ജെ.പി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സമിതിയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ഒപ്പം യോഗിയുടെ ചിത്രവും സ്റ്റേജിലെ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച പരാതികളും സമിതി ചര്‍ച്ച ചെയ്തു. ഓരോ തെരഞ്ഞെടുപ്പിനു ശേഷവും പ്രതിപക്ഷം ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണെന്ന് യോഗത്തില്‍ മോദി പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചുകള്‍ക്കെതിരെയുള്ള ആക്രമണമായിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് പുരസ്‌കാരം തിരിച്ചു നല്‍കലും. ഇപ്പോള്‍ അത് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ആയിരിക്കുന്നു- മോദി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending