Connect with us

india

പ്രവാചകനിന്ദ നടത്തിയ രാജാ സിംഗിന് ഇത്തവണയും സീറ്റ് നല്‍കി ബിജെപി, പട്ടിക ഇറക്കുന്നതിന് മുമ്പ് സസ്‌പെന്‍ഷന്‍ ഒഴിവാക്കി

വര്‍ഗീയത വിളമ്പുന്നവര്‍ക്കൊക്കെ സീറ്റ് നല്‍കിയാണ് ബി.ജെ.പി ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാണുന്നത്.

Published

on

തെലങ്കാനയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി. 52 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയ ബിജെപി, ഇത്തവണ സീറ്റെണ്ണം കൂട്ടാന്‍ ലക്ഷ്യമിട്ട് 3 എം.പിമാരെയാണ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്. മുന്‍ സംസ്ഥാനാധ്യക്ഷനും കരിംനഗര്‍ എംപിയുമായ ബണ്ടി സഞ്ജയ് കുമാര്‍ കരിംനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കും. നിസാമാബാദ് എംപി അരവിന്ദ് ധര്‍മപുരി കൊരട്ടലെ മണ്ഡലത്തില്‍ മത്സരിക്കും. ആദിലാബാദ് എംപി സോയം ബപ്പുറാവു ബോത്ത് മണ്ഡലത്തില്‍ മത്സരിക്കും.

ബിആര്‍എസ്സില്‍ നിന്ന് കൂറു മാറി എത്തിയ എംഎല്‍എ ഈട്ടല രാജേന്ദര്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ ഗജ്‌വേലിലും, ഹുസൂറാബാദിലും മത്സരിക്കും. വര്‍ഗീയത വിളമ്പുന്നവര്‍ക്കൊക്കെ സീറ്റ് നല്‍കിയാണ് ബി.ജെ.പി ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാണുന്നത്. പ്രവാചകനിന്ദ നടത്തിയ ഘോഷമഹല്‍ എംഎല്‍എ രാജാ സിംഗിനും ഇത്തവണ ബിജെപി സീറ്റ് നല്‍കി. പ്രവാചക നിന്ദയുടെ പേരില്‍ രാജാ സിംഗിനെ നേരത്തേ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തിരുന്നതാണ്. പട്ടിക പുറത്തിറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് ബിജെപി വാര്‍ത്താക്കുറിപ്പിറക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിഎസ്‌സി ചെയര്‍മാന്‍ മനോജ് സോണി രാജിവച്ചു

കാലാവധി കഴിയാൻ 5 വർഷം അവശേഷിക്കെയാണ് അപ്രതീക്ഷിത രാജി

Published

on

വിവാദങ്ങൾക്കിടെ യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവെച്ചു. ഒരു മാസം മുൻപ് രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണ് വിശദീകരണം. കാലാവധി കഴിയാൻ 5 വർഷം അവശേഷിക്കെയാണ് അപ്രതീക്ഷിത രാജി.

മനോജ് സോണിയുടെ രാജി അംഗീകരിച്ചതായി ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ല. രണ്ടാഴ്ച മുമ്പു തന്നെ മനോജ് സോണി രാജിനല്‍കിയെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്. രാജി അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017ലാണ് മനോജ് സോണി യു.പി.എസ്.സി അംഗമാകുന്നത്. 2023 മേയ് 16ന് യു.പി.എസ്.സി ചെയര്‍മാനായി മനോജ്‌ ചുമതലയേറ്റു.വ്യാജ രേഖകള്‍ നല്‍കി സിവില്‍ സര്‍വീസില്‍ പ്രവേശിപ്പിച്ച പ്രൊബേഷണറി ഐഎഎസ് പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കേയാണ് മനോജ്‌ സോണിയുടെ രാജിയും.

Continue Reading

EDUCATION

പരീക്ഷാകേന്ദ്രം തിരിച്ചുള്ള നീറ്റ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; നടപടി സുപ്രിംകോടതി ഉത്തരവു പ്രകാരം

ജൂലായ് 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നകം നീറ്റ് യുജി ഫലം പ്രഖ്യാപിക്കാനാണ് ആദ്യം സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നത്

Published

on

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ വിശദമായ ഫലം പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). എന്‍ടിഎ വെബ് സൈറ്റിലാണ് ഫലം അപ് ലോഡ് ചെയ്തിരിക്കുന്നത്. പരീക്ഷേകേന്ദ്രം തിരിച്ചുള്ള ഫലം പ്രസിദ്ധീകരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് നടപടി.
പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ടിഎ നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in/NEET/ എന്നതിലും neet.ntaonline.in എന്ന വെബ്സൈറ്റിലും ഫലം പരിശോധിക്കാം.

ജൂലായ് 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നകം നീറ്റ് യുജി ഫലം പ്രഖ്യാപിക്കാനാണ് ആദ്യം സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ എന്‍ടിഎയുടെ അഭ്യര്‍ഥന പ്രകാരം ഇന്നത്തേക്ക് സമയം നീട്ടിനല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ നേടിയ മാര്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നും കോടതി ഏജന്‍സിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം വിവരങ്ങള്‍ മാസ്‌ക് ചെയ്തിട്ടുണ്ട്.

Continue Reading

india

അർജുന് വേണ്ടി തെരച്ചിൽ ഊർജിതമാക്കി; മംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ചു

മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും

Published

on

കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയടക്കം കാണാതായ അർജുന് വേണ്ടി തെരച്ചിൽ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗലാപുരത്ത് നിന്ന് റഡാർ എത്തിച്ചത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും.

സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക. ദൗത്യം ദുഷ്‌കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തിൽ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ ഇവിടേക്ക് കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു

എസ് പി വന്നതിന് ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നാണ് കർണാടക പോലീസ് പറഞ്ഞത്. ഇതോടെ കേരളാ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി.

Continue Reading

Trending