വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിജെപി എംഎല്‍എക്ക് എതിരെ കേസ്. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ ഗോഗുന്ധ മണ്ഡലത്തിലെ എംഎല്‍എ പ്രതാപ് ലാല്‍ ഭീലിനെതിരെയാണ് കേസ്. മധ്യപ്രദേശിലെ നീമച്ചില്‍നിന്നുള്ള സ്ത്രീയാണ് 52കാരനായ എംഎല്‍എക്കെതിരെ പരാതി നല്‍കിയത്.

ഒരേ സമുദായക്കാരായ തങ്ങള്‍ നാലു വര്‍ഷമായി പരിചയത്തിലാണെന്നും വിവാഹം കഴിക്കാമെന്ന ആവര്‍ത്തിച്ചു വാഗ്ദാനം നല്‍കിയിരുന്നെന്നും ഇതിന്റെ മറവില്‍ പീഡിപ്പിച്ചെന്നുമാണ് കേസ്.

അതേ സമയം സംഭവത്തില്‍ എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല.