ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ എന്‍സിപി നേതാവ് ശരത്പവാറിന് സീറ്റൊരുക്കിയില്ലെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് ചടങ്ങില്‍ നിന്ന് ശരത്പവാര്‍ വിട്ടുനില്‍ക്കുകയായിരുന്നു.

പ്രോട്ടോക്കോള്‍ പ്രകാരം ഇരിപ്പിടം ഒരുക്കാതിരുന്നത് ശരിയായ നടപടിയല്ലെന്ന് പാര്‍ട്ടി വക്താവ് നവാബ് മാലിക് പറഞ്ഞു. കേന്ദ്രമന്ത്രിയായും മഹാരാഷ്ട്രമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച ശരത്പവാറിനോട് ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും നവാബ് മാലിക് പറഞ്ഞു. അതേസമയം, സദസ്സിന്റെ അഞ്ചാം നിരയില്‍ ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.