രാജസ്ഥാനില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. ഭരണകക്ഷിയായ ബി.ജെ.പി ഇത്തവണ 55 മുതല്‍ 72 വരെയുള്ള സീറ്റിലൊതുങ്ങുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.തെലങ്കാനയില്‍ 119 സീറ്റുകളില്‍ 66 ഇടത്ത് ടിആര്‍എസെന്ന് ടൈംസ് നൗ സിഎന്‍ എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ്ടിഡിപിസിപിഐടിജെപി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവര്‍ ഒന്‍പത് സീറ്റ് നേടുമെന്നാണ് പ്രവചനം

42 ശതമാനം വോട്ട് ഷെയറുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തും. 119 മുതല്‍ 141 സീറ്റ് വരെയാണ് കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 3 മുതല്‍ 8 വരെ സീറ്റുകളായിരിക്കും മറ്റുള്ളവര്‍ക്ക് ലഭിക്കുക.

200 അംഗ നിയമസഭയില്‍ 100 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 2013 ല്‍ 21 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ ഫലം നല്‍കുന്നത്.

മധ്യപ്രദേശിലും ബി.ജെ.പിയ്ക്ക് അടിതെറ്റുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം.

ആകെയുള്ള 230 സീറ്റില്‍ 104 മുതല്‍ 122 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. 102 മുതല്‍ 120 സീറ്റ് വരെയാണ് ബി.ജെ.പിയ്ക്ക് പ്രവചിക്കുന്നത്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

നാല് മുതല്‍ 11 വരെ സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുമെന്നും എക്‌സിറ്റ് പോളില്‍ പറയുന്നു.

അഴിമതി, കര്‍ഷകരുടെ പ്രശ്‌നം, വ്യാപം കേസ്, തൊഴിലില്ലായ്മ തുടങ്ങിയവയിലൂന്നിയ പ്രചരണമായിരുന്നു കോണ്‍ഗ്രസിന്റേത്.

കഴിഞ്ഞ തവണ 165 സീറ്റ് നേടിയാണ് ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 58 സീറ്റിലൊതുങ്ങിയപ്പോള്‍ നാല് സീറ്റുകളുമായി ബി.എസ്.പിയായിരുന്നു മൂന്നാമത്.

മധ്യപ്രദേശ്:
ഇന്ത്യ ടുഡേ കോണ്‍ഗ്രസ് 104 122, ബി.ജെ.പി 102 120

സി.വോട്ടര്‍ : കോണ്‍ഗ്രസ് 110 126, ബി.ജെ.പി90 106

ജന്‍ കി ബാത്: ബി.ജെ.പി108 128, കോണ്‍ഗ്രസ് 95115

ടൈംസ് നൗ ബി.ജെ.പി 126 സീറ്റ്, കോണ്‍ഗ്രസ്89,ബി.എസ്.പി6

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന് അധികാരം വിട്ടൊഴിയേണ്ടിവരില്ല. സംസ്ഥാനത്തെ 91 സീറ്റില്‍ ബിജെപി 46 സീറ്റു നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിനു 35 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം

ഛത്തീസ്ഗഡ്:

ടൈംസ് നൗ: ബി.ജെ.പി46. കോണ്‍ഗ്രസ് – 35

തെലങ്കാനയില്‍ ടി.ആര്‍.എസ്

തെലങ്കാനയില്‍ ടി.ആര്‍.എസ് വീണ്ടും ഭരണം നേടുമെന്ന് ടൈംസ് നൗ ഇചത

ടി.ആര്‍.എസ് 66, കോണ്‍ഗ്രസ് 37, ബി.ജെ.പി – 7

രാജസ്ഥാന്‍:

രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് എക്‌സിറ്റ് പോള്‍

ടൈംസ് നൗ ഇചത :കോണ്‍ഗ്രസ് 105, ബി.ജെ.പി 85

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 119 141, ബി.ജെ.പി 5572