കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിലേക്കുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ പുതിയ മഞ്ഞ ജഴ്‌സി പുറത്തിറക്കി. കോഴിക്കോടും കൊച്ചിയിലും ഒരേ സമയത്താണ് ജഴ്‌സി അവതരിപ്പിച്ചത്. കൊച്ചിയില്‍ ലുലു മാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം അംഗം ഇയാന്‍ ഹ്യുമും കോഴിക്കോട് ഹൈലൈറ്റ്മാളില്‍ ഫുട്‌ബോളര്‍ സി.കെ വിനീതുമാണ് ടീം ജഴ്‌സിയും ആരാധകര്‍ക്കുള്ള ജേഴ്‌സിയും പുറത്തിറക്കിയത്.

അഡ്മിറല്‍ സ്‌പോര്‍ട്‌സ് വെയര്‍ ഇന്ത്യയാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി പുതിയ ജേഴ്‌സി രൂപകല്‍പന ചെയ്തത്. നിരവധി ഗവേഷണങ്ങള്‍ക്ക് ശേഷം കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിന് വേണ്ടി വിയര്‍പ്പില്‍ നിന്നും സംരക്ഷണം നല്‍കുന്ന രീതിയിലാണ് ജേഴ്‌സി മെറ്റിരിയല്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് സി.ഇ.ഒ വരുണ്‍ ത്രിപുരനാനി പറഞ്ഞു. ടീം ജേഴ്‌സിക്കൊപ്പം ഇന്ന് പുറത്തിറക്കിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഹോം ഫാന്‍ ജേഴ്‌സി ആരാധകര്‍ക്ക് മത്സര സ്ഥലത്തു നിന്നും പ്രമുഖ ഔട്ട് ലെറ്റുകളില്‍ നിന്നും വേേു://ംംം.മറാശൃമഹശിറശമ.രീ.ശി ഓണ്‍ലൈന്‍ വഴിയും ലഭ്യമാക്കും.