Connect with us

Football

ഹക്കു ഗോളടിച്ചു; ബ്ലാസ്റ്റേഴ്‌സ് ജയിച്ചു

പ്രമുഖരെ പുറത്തിരുത്തി യുവതാരങ്ങൾക്ക് അവസരം നൽകിയ കിബു വിക്യുനയുടെ തന്ത്രം ഫലിച്ചു

Published

on

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. കരുത്തരായ ഹൈദരാബാദിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കിബു വിക്യുന പരിശീലിപ്പിക്കുന്ന സംഘം തോൽപ്പിച്ചത്. ഇതോടെ നോക്കൗട്ട് സാധ്യത നിലനിർത്താനും ബ്ലാസ്‌റ്റേഴ്‌സിനായി.

പ്രമുഖരടക്കം അഞ്ചുപേരെ പുറത്തിരുത്തി കാര്യമായ അഴിച്ചുപണികളോടെ ടീമിനെ ഇറക്കിയ കിബു വിക്യുനയുടെ തീരുമാനം ശരിവെക്കുന്ന വിധമാണ് മഞ്ഞപ്പട കളിച്ചത്. സ്റ്റാർട്ടിങ് ഇലവനിൽ ഇടംനേടിയ മലയാളി താരം അബ്ദുൽ ഹക്കു 29-ാം മിനുട്ടിൽ ഹെഡ്ഡറിലൂടെ ടീമിനെ മുന്നിലെത്തിച്ചു. അർജന്റീന താരം ഫാക്കുണ്ടോ പെരേര എടുത്ത കോർണർ കിക്കിനിടെ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹക്കു ഉയർന്നു ചാടി കരുത്തുറ്റ ഹെഡ്ഡറുതിർത്തപ്പോൾ ഹൈദരാബാദ് കീപ്പർ സുബ്രത പാലിന് കാഴ്ചക്കാരനാവേണ്ടി വന്നു.

ഇരുവശത്തും അവസരങ്ങൾ പിറന്നെങ്കിലും ഹൈദരാബാദിന് തുറന്ന അവസരങ്ങൾ നൽകാതെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ അവർ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഹക്കുവും സന്ദീപ് സിംഗും അടങ്ങുന്ന പ്രതിരോധം ശക്തമായി നിലകൊണ്ടു. അവസാന നിമിഷങ്ങളിൽ ഹൈദരാബാദ് എല്ലാം മറന്ന് ആക്രമിച്ചപ്പോൾ കൗണ്ടർ അറ്റാക്കിൽ നിന്നാണ് മഞ്ഞപ്പടയുടെ വിജയമുറപ്പിച്ച ഗോൾ വന്നത്. ബോക്‌സിൽ രാഹുലിന് പന്തുകിട്ടുന്നത് തടയാനുള്ള ആദിൽ ഖാന്റെ ശ്രമത്തിൽ പന്ത് തന്റെ വഴിക്കുവന്നപ്പോൾ സർവ സ്വതന്ത്രനായി നിന്ന പെരേര അനായാസം ലക്ഷ്യം കാണുകയായിരുന്നു.

ആദ്യജയത്തോടെ പോയിന്റ് സമ്പാദ്യം ഏഴ് മത്സരങ്ങളിൽ നിന്ന് ആറാക്കി ഉയർത്തിയ ബ്ലാസ്റ്റേഴ്‌സ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. ഒമ്പത് പോയിന്റുള്ള ഹൈദരാബാദാണ് തൊട്ടുമുന്നിൽ. 16 പോയിന്റ് വീതമുള്ള മുംബൈയും എ.ടി.കെയുമാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.

Football

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയിക്കണം

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണം. ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിനെ എതിരിടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിന്റെ ലക്ഷ്യം ഇത് മാത്രം

Published

on

കൊല്‍ക്കത്ത: ജയിക്കണം. മൂന്ന് പോയിന്റ് സ്വന്തമാക്കണം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണം. ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിനെ എതിരിടുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് സംഘത്തിന്റെ ലക്ഷ്യം ഇത് മാത്രം. ഒരു സാഹചര്യത്തിലും തോല്‍ക്കരുത്. സമനിലയുമരുത്. ജയിക്കുക തന്നെ വേണം. കോച്ച് ഇവാന്‍ വുകുമനോവിച്ച് ഇക്കാര്യം വളരെ വ്യക്തമായി പറയുന്നു. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം അവസാന ഹോം മല്‍സരത്തില്‍ രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്തത് വഴി നിലവില്‍ ടേബിളില്‍ മൂന്നാം സ്ഥാനത്താണ് മഞ്ഞപ്പട.

ഇന്ന് ജയിക്കാനായാല്‍ മൂന്നാം സ്ഥാനത്ത് തുടരാം. പ്ലേ ഓഫില്‍ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് അവസരം. ഇതില്‍ മുംബൈയും ഹൈദരാബാദും ആ സ്ഥനം ഉറപ്പിച്ചിരിക്കെ ഇനി ബാക്കിയുള്ളത് രണ്ടേ രണ്ട്് ബെര്‍ത്തുകള്‍ മാത്രമാണ്. ഈസ്റ്റ് ബംഗാള്‍ ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. സ്റ്റീഫന്‍ കോണ്‍സന്റൈന് പരിശീലിപ്പിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യത തെല്ലുമില്ല. അവസാന മല്‍സരത്തില്‍ അവര്‍ 2-4 ന് എഫ്.സി ഗോവയോട് അടിയറവ് പറഞ്ഞിരുന്നു. താരങ്ങളുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട വിലക്ക് നീക്കിയ സാഹചര്യത്തില്‍ പുതിയ സീസണ്‍ മുന്‍നിര്‍ത്തി ഈസ്റ്റ് ബംഗാളിന് കുടുതല്‍ താരങ്ങളെ റിക്രൂട്ട് ചെയ്യാം. പുതിയ താരം ജെയിക് ജെര്‍വിസിനെ ഇന്ന് രംഗത്തിറക്കുമെന്നും കോച്ച് സൂചിപ്പിച്ചു. പരുക്കേറ്റ ഡിഫന്‍ഡര്‍ മാര്‍കോ ലെസ്‌കോവിച്ച് ഇന്നും കളിക്കില്ലെന്ന് വുകുമനോവിച്ച് വ്യക്തമാക്കി.

ടീമില്‍ പുതുതായി എത്തിയ ഡാനിഷ് ഫാറുഖിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാനും സാധ്യത കുറവാണ്. ഫിറ്റ്‌നസ് തെളിയിച്ച് സഹല്‍ അബ്ദുള്‍ സമദ്, കെ.പി രാഹുല്‍ എന്നിവര്‍ ആദ്യ ഇലവനില്‍ വരും. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍. രാത്രി 7-30 മുതല്‍ തല്‍സമയം.

 

Continue Reading

Football

അര്‍ജന്റീന അണ്ടര്‍ 20: തോറ്റ് പുറത്തായതിന് പിന്നാലെ രാജിപ്രഖ്യാപിച്ച്‌ പരിശീലകന്‍ ഹാവിയര്‍ മഷറാനോ

സൗത്ത് അമേരിക്കന്‍ അണ്ടര്‍ 20 ടൂര്‍ണമെന്റില്‍ കൊളംബിയയോടും തോറ്റ് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം

Published

on

അര്‍ജന്റീന അണ്ടര്‍ 20 ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാന്‍ തയ്യറാണെന്ന് ഹാവിയര്‍ മഷറാനോ. സൗത്ത് അമേരിക്കന്‍ അണ്ടര്‍ 20 ടൂര്‍ണമെന്റില്‍ കൊളംബിയയോടും തോറ്റ് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം.ഇതോടെ അടുത്ത അണ്ടര്‍ 20 ലോകകപ്പിനും പാന്‍ അമേരിക്കന്‍ ഗെയിംസിനും യോഗ്യത നേടാനും അര്‍ജന്റീനയ്ക്കായില്ല.

പരാജയപ്പെട്ടതായി അംഗീകരിക്കുന്നതായും, പ്രതിഭാധനരായ താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്നും മാഷെറാനോ പറഞ്ഞു. മുന്‍ അര്‍ജന്റീന ക്യാപ്റ്റന്‍ കൂടിയായ മഷറാനോക്ക് കീഴില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് നേടാനായത്. മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു. 2021 ഡിസംബറിലാണ് അണ്ടര്‍ 20 ടീം പരിശീലകനായി മഷറാനോ നിയമിക്കപ്പെട്ടത്.അര്‍ജന്റീന ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നു പറഞ്ഞ മഷറാനോ ഇനി അര്‍ജന്റീനയിലേക്ക് തിരിച്ചു പോയി സമാധാനത്തോടെ തുടരാന്‍ ശ്രമിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

ലൈംഗികാതിക്രമം; ബ്രസീല്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ അറസ്റ്റില്‍

നിശാ ക്ലബില്‍വെച്ച് നടന്ന പാര്‍ട്ടിക്കിടയില്‍വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ബാഴ്‌സലോണ പൊലീസ് താരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു

Published

on

ബ്രസീല്‍ ഫുഡ്‌ബോള്‍ താരം ഡാനി ആല്‍വസ് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍. സ്‌പെയ്‌നില്‍വെച്ചാണ് ഫുട്‌ബോള്‍ താരത്തെ അറസ്റ്റ് ചെയ്തത്. നിശാ ക്ലബില്‍വെച്ച് നടന്ന പാര്‍ട്ടിക്കിടയില്‍വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ബാഴ്‌സലോണ പൊലീസ് താരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതി പരാതി നല്‍കിയത്. ലോകകപ്പിന് ശേഷം അവധി ആഘോഷിക്കാനാണ് ആല്‍വസ് ബാഴ്‌സലോണയില്‍ എത്തിയത്. ഡിസംബര്‍ 30-ാം തിയ്യതി രാത്രി ബാഴ്‌സലോണയിലെ നിശാ ക്ലബില്‍വെച്ച് ആല്‍വസ് മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. തന്റെ പാന്റ്‌സിനുള്ളില്‍ കൈ കടത്തി അതിക്രമം കാട്ടിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

Continue Reading

Trending