Connect with us

More

അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനം, സ്വാമി അഗ്നിവേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published

on

തിരുവനന്തപുരം: ജനങ്ങള്‍ അന്ധവിശ്വാസത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് സ്വാമി അഗ്നിവേശ് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസത്തിന് ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ ഉളളടക്കം നല്‍കണം. കേന്ദ്ര സര്‍ക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും അന്ധവിശ്വാസമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തേണ്ടത് അനിവാര്യമാണ്. വിജ്ഞാന വിരോധത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസും ബി.ജെ.പിയും യുവാക്കളെ നയിക്കുന്നതെന്നും സ്വാമി പറഞ്ഞു.
നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിന് കൂടുതല്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. മാനവികത, സഹാനുഭൂതി മുതലായ മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ കൂട്ടികള്‍ക്ക് ലഭിക്കണം. ശാസ്ത്രബോധവും വിജ്ഞാനവുമുളള സൂഹത്തെ വളര്‍ത്തിയെടുക്കേണ്ടതു സര്‍ക്കാരുകളുടെ കര്‍ത്തവ്യമാണെന്ന് ഭരണഘടന തന്നെ അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഈ ലക്ഷ്യം അവഗണിക്കുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസ രീതി. ജനങ്ങളെ അന്ധവിശ്വാസത്തില്‍നിന്ന് മോചിപ്പിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമം വിദ്യാഭ്യാസമാണെന്നും സ്വാമി പറഞ്ഞു. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയുടെ നിലപാടുകളെയും സ്വാമി പ്രശംസിച്ചു. സര്‍ക്കാരിന് അദ്ദേഹം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. തന്റെ ‘അപ്ലൈഡ് സ്പിരിച്ച്വാലിറ്റി എന്ന ഗ്രന്ഥം മുഖ്യമന്ത്രിക്ക് അദ്ദേഹം സമ്മാനിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Environment

ആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന്‍ നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു

ഈ നെബുളയുടെ വലുപ്പം നമ്മുടെ ക്ഷീരപഥത്തിന്റെ നാലിരട്ടിയാണെന്നാണ് പഠനനിഗമനം.

Published

on

മലപ്പുറം: ഒരിക്കല്‍ വീട്ടുമുറ്റത്ത് നിന്ന് ആകാശത്തേക്ക് കൗതുകത്തോടെ നോക്കിനിന്നിരുന്ന ആ ബാലിക ഇന്ന് ലോകശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. പ്രപഞ്ചത്തിന്റെ അതീവ ദൂരെ ഒളിഞ്ഞിരുന്ന ഭീമന്‍ വാതകമേഘത്തെ (നെബുല) കണ്ടെത്തി മലപ്പുറം ചുങ്കത്തറ സ്വദേശിയായ ഡോ. രഹന പയ്യശ്ശേരി ലോകശാസ്ത്രലോകത്തിന്റെ ശ്രദ്ധനേടി. സ്‌പെയിനിലെ CEFCA ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായ രഹനയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ‘ഇനോര്‍മസ് ലൈമാന്‍ ആല്‍ഫ നെബുല’ വിഭാഗത്തില്‍പ്പെടുന്ന അതീവ അപൂര്‍വമായ ഈ നെബുലയെ കണ്ടെത്തിയത്. കണ്ടെത്തലിനായി നല്‍കിയിരിക്കുന്ന പേര് ‘രാ-ജാവി’ (Rahana’s Javalambre) എന്നാണ്. രഹനയുടെ പേരിലെ ‘ര’യും പഠനം നടന്ന Javalambre Observatoryയുടെ ‘ജ’യും ചേര്‍ത്താണ് ഈ പേരാക്കിയത്. ഈ നെബുളയുടെ വലുപ്പം നമ്മുടെ ക്ഷീരപഥത്തിന്റെ നാലിരട്ടിയാണെന്നാണ് പഠനനിഗമനം. ഹൈഡ്രജന്‍, ഹീലിയം, കൂടാതെ ലോഹസമ്പുഷ്ഠമായ വാതകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് 1100 കോടി പ്രകാശവര്‍ഷം അകലെയുള്ള പ്രപഞ്ചത്തിന്റെ ഇന്നത്തെ പ്രായത്തിന്റെ വെറും 20 ശതമാനം മാത്രമായിരുന്ന കാലഘട്ടത്തിലെ ദൃശ്യമാണ്. ജവാലാംബ്ര ആസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയിലെ അത്യാധുനിക ടെലിസ്‌കോപ്പുകളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ സാഫല്യം കണ്ടത്. സ്‌പെയിന്‍, ബ്രസില്‍, ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ഗവേഷകര്‍ രഹനയുടെ സംഘത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസ – ഗവേഷണങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കിയ രഹനയുടെ ജീവിതയാത്രയും ശ്രദ്ധേയമാണ്. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം, കോട്ടയം എംജി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സില്‍ നിന്ന് പിഎച്ച്.ഡി നേടിയതിനു ശേഷം, ചൈനയിലെ ഷാങ്ഹായ് ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍ ഗവേഷണം നടത്തി. പിന്നീട് സ്‌പെയിനിലേക്ക് മാറിയാണ് ഈ വലിയ നേട്ടത്തിലേക്ക് അവര്‍ എത്തിയത്. ചുങ്കത്തറ തച്ചംകോട് പയ്യശ്ശേരി തണ്ടുപാക്കല്‍ ഉസ്മാനും റംലത്തും ആണ് ഡോ. രഹനയുടെ മാതാപിതാക്കള്‍.

Continue Reading

News

എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്

ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Published

on

ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.

Continue Reading

Money

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്; സെന്‍സെക്സ് 86,000 കടന്നു

നിഫ്റ്റി 26,000ന് മുകളില്‍

Published

on

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 86,000 പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് ഇന്ന് മറികടന്നത്.

അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.

ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ബാരലിന് 63 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. പ്രധാനമായി ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ആന്റ്ടി ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടുശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.

Continue Reading

Trending