നിരവധി യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ജീവന്‍ കവര്‍ന്ന ആത്മഹത്യാ ഗെയിമായ ബ്ലൂ വെയില്‍ രാജ്യത്ത് നിരോധിക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബ്ലൂ വെയില്‍ കളിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ പാശ്ചാത്തലത്തിലാണ് മേനകാ ഗാന്ധിയുടെ പരാമര്‍ശം.

വിഷയവുമായ ബന്ധപ്പെട്ട് മേനകാ ഗാന്ധി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെയും ഐ.ടി മനത്രി രവി ശങ്കര്‍ പ്രസാദിനേയും സമീപിച്ചിട്ടുണ്ട്.