കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹം ലഭിച്ചത്. ഉത്തരേന്ത്യയില്‍ നിന്നുള്ള മറ്റൊരു തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്.
എന്നാല്‍ ബോട്ടില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കപ്പല്‍ തിരിച്ചറിഞ്ഞു. പനാമയില്‍ റജിസ്റ്റര്‍ ചെയ്ത ചരക്കുകപ്പല്‍ ആഡംബര്‍ ആണ് അപകടമുണ്ടാക്കിയത്. കൊച്ചിയില്‍ നിന്നും എട്ടു നോട്ടിക്കൈല്‍മൈല്‍ ദൂരം പോയ കപ്പല്‍ നാവികസേന പിടിച്ചെടുത്തു. നാവികസേനയും തീരസംരക്ഷണസേനയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഈ കപ്പല്‍ എവിടേക്ക് പോവുകയാണെന്ന കാര്യം വ്യക്തമല്ല.