മുംബൈ: ഭര്‍ത്താവിനു ‘തോന്നുന്നതെന്തും ചെയ്യാവുന്ന’ വസ്തുവോ സ്വകാര്യ സ്വത്തോ അല്ല ഭാര്യയെന്നും വിവാഹം തുല്യതയുടെ അടിസ്ഥാനത്തിലുള്ള പങ്കാളിത്തമാകണമെന്ന് ബോംബെ ഹൈക്കോടതിയുടെ നീരീക്ഷണം. ചായയുണ്ടാക്കാത്തതിനു ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസില്‍ കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷ തടവിനെതിരെ സന്തോഷ് അത്കര്‍ എന്നയാള്‍ നല്‍കി ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് രേവതി മൊഹിതെയുടെ നിരീക്ഷണം.