Connect with us

Culture

സൈനികര്‍ക്ക് മോശം ഭക്ഷണം; പരാതിപ്പെട്ട ജവാനെ പിരിച്ചുവിട്ടു

Published

on

ന്യൂഡല്‍ഹി: സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് പരസ്യമായി പറഞ്ഞ ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടു. സൈനിക തലത്തിലെ സ്റ്റാഫ് കോര്‍ട്ട് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിധിക്കെതിരെ മൂന്നു മാസത്തിനകം കോടതിയില്‍ അപ്പീല്‍ നല്‍കാം. മേലുദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. ഇല്ലാത്ത പ്രസ്താവനകള്‍ നടത്തുന്ന എല്ലാവര്‍ക്കും ഇത്തരം നടപടികള്‍ ബാധകമാണെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജനുവരി ഒമ്പതിനാണ് തേജ് യാദവ് ഫേസ്ബുക്ക് വീഡിയോയിലൂടെ സൈന്യത്തിന് ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് പറഞ്ഞത്. പട്ടാളക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വകമാറ്റി ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു. സംഭവം വന്‍ വിവാദമായതോടെ യാദവിനെ ജമ്മുവിലെ തന്നെ മറ്റൊരു ബി.എസ്.എഫ് ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം സൈനിക മേധാവിക്ക് പരാതി നല്‍കിയതും വിവാദമായി. 20 വര്‍ഷമായി സൈന്യത്തില്‍ ജോലിചെയ്യുന്ന യാദവ് വിചാരണക്കിടെ സ്വയം വിരമിക്കലിനുള്ള അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. അതേസമയം പിരിച്ചുവിട്ട നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍ യാദവ് അറിയിച്ചു. ‘കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട് നീതി കിട്ടുമെന്നാണ് പ്രതീക്ഷ. വര്‍ഷങ്ങളായി സൈന്യത്തില്‍ നടക്കുന്ന നിയമ ലംഘനത്തെ തുറന്നു കാട്ടാനാണ് ശ്രമിച്ചത്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ജവാന്‍മാര്‍ക്കും വേണ്ടിയായിരുന്നു തന്റെ പോരാട്ടം’-യാദവ് വ്യക്തമാക്കി.

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending