ദുബൈ: എഞ്ചിനിയറിംഗിലെയും വാസ്തു നിര്‍മിതിയിലെയും അദ്ഭുതങ്ങളെ ലോകത്തിന് അനുഭവ വേദ്യമാക്കിയ ദുബൈയുടെ ബുര്‍ജ് ഖലീഫ എട്ടാം വര്‍ഷത്തില്‍ എട്ടു ലോക റെക്കോര്‍ഡുകളുടെ തിളക്കത്തില്‍. മറ്റൊരു വാസ്തു നിര്‍മിക്കും ഇത്തരമൊരു ഖ്യാതി നേടാനായിട്ടില്ലെന്നത് മറ്റൊരതിശയം. അഭിമാനവും ദൃഢനിശ്ചയവും നൂതനത്വവും സമഞ്ജസമായി സമന്വയിപ്പിച്ചു കൊണ്ടുള്ള ദുബൈയുടെ ദര്‍ശനമാണ് ദുബൈയുടെ നഭോ രേഖയില്‍ ഈ സുന്ദര കെട്ടിട ഭീമന്‍ താത്ത്വികമായി രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. 828 മീറ്റര്‍ ഉയരവും 160 നിലകളുമുള്ള ബുര്‍ജ് ഖലീഫ നേടിയ റെക്കോര്‍ഡുകള്‍ ഇവയാണ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം, ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്വതന്ത്രമായി നില്‍ക്കുന്ന കെട്ടിടം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ നിലകള്‍, ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വാസ സ്ഥലം, ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ബാഹ്യ നിരീക്ഷണ പേടകം, ലോകത്തില്‍ ഏറ്റവും സഞ്ചാര ദൂരമുള്ള എലിവേറ്റര്‍, ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള സര്‍വീസ് എലിവേറ്റര്‍, ലോകത്തില്‍ ഒറ്റ കെട്ടിടത്തില്‍ ഏറ്റവും വലിയ ലേസര്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ ഒരുക്കിയ കെട്ടിടം എന്നിവയാണ് ഈ എട്ടു ഗിന്നസ് റെക്കോര്‍ഡുകള്‍.
ദുബൈ: എഞ്ചിനിയറിംഗിലെയും വാസ്തു നിര്‍മിതിയിലെയും അദ്ഭുതങ്ങളെ ലോകത്തിന് അനുഭവ വേദ്യമാക്കിയ ദുബൈയുടെ ബുര്‍ജ് ഖലീഫ എട്ടാം വര്‍ഷത്തില്‍ എട്ടു ലോക റെക്കോര്‍ഡുകളുടെ തിളക്കത്തില്‍. മറ്റൊരു വാസ്തു നിര്‍മിക്കും…

Categories: Video Stories
Tags: Burj khaleefa, UAE
Related Articles
Be the first to write a comment.