news

ആന്ധ്രാപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

By webdesk18

December 12, 2025

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. 20 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ തുളസിപകലു ഗ്രാമത്തിന് സമീപം 35 യാത്രക്കാരുമായി പോയ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

ചിറ്റൂര്‍ ജില്ലയില്‍ നിന്നുളള ബസ് വിനോദസഞ്ചാരികളുമായി ഭദ്രാചലം ക്ഷേത്രം സന്ദര്‍ശിച്ച് തിരികെ അന്നവാരത്തേക്ക് പോവുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ഭദ്രാചലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ജില്ലാ കളക്ടര്‍ ദിനേശ് കുമാര്‍ പറഞ്ഞു.

തകര്‍ന്ന ബസിനുളളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭാഗങ്ങള്‍ പൊളിച്ചാണ് മിക്കവരെയും പുറത്തെടുത്തത് എന്നും ദൃസാക്ഷികള്‍ പറഞ്ഞു. വാഹനം അമിതവേഗതയിലാണ് സഞ്ചരിച്ചതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.