ഗോലികന്ദ്: പഞ്ചാബ് ഫരീദേകോട്ടില്‍ വ്യവസായിയെ സ്വന്തം മില്ലിന് മുമ്പില്‍ വെടിവച്ചുകൊന്നു. രവീന്ദ്ര പപ്പു കോച്ചാറിനെയാണ് കാറില്‍ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം വെടിവെച്ചു കൊന്നത്്. കാറില്‍ സ്വന്തം മില്ലിലേക്ക് എത്തിയ വ്യവസായിയെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ തുരുതുരെ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിന് വ്യവസായി സ്വന്തം സ്ഥാപനമായ മില്ലിലേക്ക് കാറില്‍ എത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു വെടിവെപ്പ്. കാറില്‍ തന്നെ പിന്തുടര്‍ന്നെത്തിയ രണ്ടംഗസംഘമാണ് കൊല നടത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയ അക്രമി പൊടുന്നനെ കൊച്ചാറിന്റെ കാറിലേക്ക് വെടിയുതിര്‍്ക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെടിയേറ്റ കോച്ചാര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.