News
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘനം; വെസ്റ്റ് ബാങ്കില്‍ ഇസ്രാഈലിന്റെ സൈനിക നീക്കം ശക്തമാക്കി
റഫഹിലെ തുരങ്കത്തില്‍ ഒളിച്ചിരുന്ന ഹമാസ് പോരാളികളില്‍ ശേഷിച്ച അഞ്ച് പേരെ കൊലപ്പെടുത്തിയതായി ഇസ്രാഈല്‍ സേന അവകാശപ്പെട്ടു.
തെല്‍ അവിവ്: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ആക്രമണം തുടരുന്നതിനിടെ വടക്കന്‍ വെസ്റ്റ് ബാങ്ക് മേഖലയിലേക്കും ഇസ്രാഈല്‍ സേന സൈനിക നടപടികള്‍ വ്യാപിപ്പിച്ചു. റഫഹിലെ തുരങ്കത്തില്‍ ഒളിച്ചിരുന്ന ഹമാസ് പോരാളികളില്‍ ശേഷിച്ച അഞ്ച് പേരെ കൊലപ്പെടുത്തിയതായി ഇസ്രാഈല്‍ സേന അവകാശപ്പെട്ടു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തുബ പ്രദേശത്തേക്കും സൈന്യത്തിന്റെ വ്യാപകമായ അതിക്രമം നടന്നു. പത്തിലധികം ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില വിഷമകരമാണ്. സൈന്യത്തിനു നേരെ ശക്തി സമാഹരിക്കുന്ന ഫലസ്തീന് പോരാളികളെ അമര്‍ത്താനാണ് നടപടി എന്നാണ് പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്സ് വ്യക്തമാക്കുന്നത്. ഡസന്‍കണക്കിന് സൈനിക വാഹനങ്ങള്‍ തുബയില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ്.
ഫലസ്തീനികളെ പുറത്താക്കി വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടാന്‍ യു.എന്നിനോടും അറബ് ലീഗിനോടും ഹമാസ് അഭ്യര്‍ഥിച്ചു.
അതേസമയം ഗസ്സയില്‍ സാഹചര്യം കൂടുതല്‍ ദുരിതകരമാകുകയാണ്. ശൈത്യവും പ്രതികൂല കാലാവസ്ഥയും ജനജീവിതം വിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ആവശ്യത്തിന് ടെന്റുകളും ഭക്ഷ്യവസ്തുക്കളും ഇന്ധനവും നല്‍കണമെന്ന യുഎന്‍ ഏജന്‍സികളുടെ അഭ്യര്‍ഥനയ്ക്കും ഇതുവരെ പ്രതികരണമില്ല. ചൊവ്വാഴ്ച രാത്രി കൈമാറിയ ഒരു ബന്ദിയുടെ മൃതദേഹത്തിന് മറുപടിയായി 15 ഫലസ്തീന് മൃതദേഹങ്ങള്‍ ഇസ്രാഈല്‍ ഇന്നലെ വിട്ടുനല്‍കി. ഇനി രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് കൈമാറാനുണ്ട്.
ഇതിനിടെ, ഇസ്രാഈലില്‍ പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്സിനും സൈനിക മേധാവി ഇയാല്‍ സാമിറിനും ഇടയില്‍ തര്‍ക്കം കടുത്തിട്ടുണ്ട്. സൈന്യത്തിലെ പുതിയ നിയമനങ്ങളാണ് ഭിന്നതയുടെ കാരണം. പ്രതിരോധ മന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു നീക്കം തുടങ്ങിയെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു.
സ്ഥിതി കൂടുതല്‍ ഉത്കണ്ഠാജനകമാകുന്നതിനിടെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിനായുള്ള ആവശ്യം ശക്തമാകുന്നു.
world
വൈറ്റ്ഹൗസിന് സമീപം വെടിവെപ്പ്: രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്; അക്രമി പിടിയില്‍
ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും നില അതീവ ഗുരുതരമാണെന്നും എഫ്ബിഐ മേധാവി കാഷ് പട്ടേലും വാഷിങ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബൗസറും അറിയിച്ചു.
വാഷിങ്ടണ്‍ ഡി.സിയിലെ വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവെപ്പില്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളായ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും നില അതീവ ഗുരുതരമാണെന്നും എഫ്ബിഐ മേധാവി കാഷ് പട്ടേലും വാഷിങ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബൗസറും അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വൈറ്റ് ഹൗസില്‍ നിന്ന് ദൂരെയല്ലാത്ത ഒരു മെട്രോ സ്റ്റോപ്പിന് സമീപമാണ് ആക്രമണം നടന്നത്. 10 മുതല്‍ 15 വരെയായി വെടിയുതിര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് സൈനികര്‍ക്കും തലയിലാണ് വെടിയേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ സ്ത്രീയും ഇരുവരും വെസ്റ്റ് വെര്‍ജീനിയ സ്വദേശികളുമാണ്.
പരസ്പരം വെടിവെപ്പുണ്ടായ സാഹചര്യത്തിലാണ് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ തന്നെ അക്രമിയെ കീഴ്പ്പെടുത്തിയത്. ഇയാളെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
News
ഹോങ്കോങ് വന്‍ തീപിടിത്ത ദുരന്തം: മരണം 44 ആയി 279 പേരെ കാണാതായി
32 നിലകളുള്ള ഈ പാര്‍പ്പിട സമുച്ചയത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
ഹോങ്കോങ് തായ് പോ ജില്ലയില്‍ സ്ഥിതിചെയ്യുന്ന വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്സില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയര്‍ന്നു. 279 പേരെ കാണാതായിരിക്കുകയാണ്. 32 നിലകളുള്ള ഈ പാര്‍പ്പിട സമുച്ചയത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
മുള കൊണ്ടുള്ള മേല്‍ത്തട്ടിലാണ് ആദ്യം തീ പിടിച്ചത്. എട്ട് ടവറുകളിലായി ഏകദേശം 2,000 പേര് താമസിക്കുന്ന സമുച്ചയമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ബുദ്ധിമുട്ടോടെയാണ് പുരോഗമിക്കുന്നത്. നാല് കെട്ടിടങ്ങളിലെ തീ നിയന്ത്രണവിധേയമായെങ്കിലും മറ്റുള്ളവയില്‍ ഇപ്പോഴും അഗ്നിരക്ഷാസേന പ്രവര്‍ത്തനം തുടരുകയാണ്. ദുരന്തം ലെവല്‍-5 വിഭാഗത്തില്‍പെടുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് അപകടമുണ്ടായത്. സംഭവം നടന്ന സമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ഏകദേശം 700 പേരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു. മരിച്ചവരില്‍ ഒരു അഗ്നിരക്ഷാസേനാംഗവും ഉള്‍പ്പെടുന്നു. പല കെട്ടിടങ്ങളും തമ്മില്‍ ചേര്‍ന്നുനില്‍ക്കുന്ന തിരക്കേറിയ വാസമേഖലയായതിനാല്‍ തീ വേഗത്തില്‍ വ്യാപിക്കാനിടയായതായി അധികൃതര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
News
2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയിലേക്ക്; അഹ്മദാബാദ് ആതിഥേയത്വം വഹിക്കും
ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുന്നത്.
ഗ്ലാസ്ഗോ: 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയിലേക്ക്. അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും. സ്കോട്ലണ്ടിലെ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡ് അംഗീകരിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുന്നത്. 2010 ല്‍ ഇതിനു മുമ്പ് ഇന്ത്യയില്‍ വെച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. അന്ന് ന്യൂ ഡല്‍ഹിയായിരുന്നു ആതിഥേയ ന?ഗരം.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് പ്രസിഡന്റ് പിടി ഉഷ, കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാല്‍ ?ഗുജറാത്ത് ഹര്‍ഷ് സാങ്വി എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2036 ഒളിംപിക്സിനായുള്ള ഇന്ത്യയുടെ അവകാശ വാദങ്ങള്‍ക്ക് ബലമേകുന്നതാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News11 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india1 day agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala12 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

