ഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനിടെ പ്രധാനമന്ത്രിക്ക് പുതിയ വസതി അടക്കം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം പുരോഗമിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം.പ്രതിപക്ഷ പാര്‍ട്ടികളും ചരിത്രകാരന്മാരും പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി എത്തി.

എന്നാല്‍ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. പുതിയ പാര്‍ലമെന്റ് മന്ദിരം, ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഓഫീസും വസതിയും, കേന്ദ്ര സെക്രട്ടേറിയറ്റിനായി 11 മന്ദിരങ്ങള്‍ ഇതെല്ലാം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ ചെലവ് 20000 കോടി.

കോവിഡ് മഹാമാരിക്കാലത്ത് ഓക്‌സിജനും വാക്‌സീനും വേണ്ടി ജനം നെട്ടോട്ടമോടുമ്പോള്‍ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പദ്ധതി ഉപേക്ഷിക്കുകയോ നിര്‍ത്തിവയ്!ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചരിത്രകാരി റോമില ഥാപര്‍ ഉള്‍പ്പെടെയുള്ള 76 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.