Connect with us

kerala

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി; അനില്‍കാന്ത് ക്രൈംബ്രാഞ്ച് മേധാവി

സുദേഷ് കുമാറിനെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലന്‍സ് എഡിജിപി അനില്‍കാന്ത് ക്രൈംബ്രാഞ്ച് മേധാവിയാകും.

സുദേഷ് കുമാറിനെ വിജിലന്‍സ് എഡിജിപിയായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിന് ലഭിക്കും. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമിന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.ടോമിന്‍ ജെ തച്ചങ്കരി ഡിജിപി റാങ്കിലേക്ക് മാറിയ പശ്ചാത്തലത്തിലാണ് പോലീസിലെ അഴിച്ചുപണി.

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് മുതല്‍ 4 ദിവസം വിവിധ ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കവെയാണ് കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പ്.

ഇന്ന് മുതല്‍ 4 ദിവസം വിവിധ ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലുമാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

26 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 27 ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

കുട്ടനാട്ടില്‍ സ്‌കൂള്‍ അപകടഭീഷണിയില്‍; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കുട്ടനാട്ടിലെ കൈനകരി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

Published

on

കുട്ടനാട്ടിലെ കൈനകരി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വെള്ളപ്പൊക്കം കാരണം സ്‌കൂള്‍ അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 20 ക്ലാസ് റൂമുകളില്‍ വെള്ളം കയറിയെന്നും കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയും ദൈനംദിന ക്ലാസും പ്രവര്‍ത്തിക്കുന്നത് ശേഷിക്കുന്ന നാല് റൂമുകളിലെന്നും വിദ്യാര്‍ത്ഥികള്‍ കത്തില്‍ പറയുന്നു.

വിഷയം ഗൗരവമായി കണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പ്, കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാടശേഖര സമിതി ഉള്‍പ്പെടെയുള്ളവരുമായി ജില്ലാ കലക്ടര്‍ യോഗം വിളിച്ചു ചേര്‍ക്കണം. വസ്തുതാന്വേഷണം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ അമികസ് കൂറിയെ നിയോഗിക്കാനും ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ കക്ഷിചേര്‍ത്ത കോടതി, വസ്തുതാന്വേഷണം നടത്തി വിവരങ്ങള്‍ കൈമാറാനും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. മേഖലയിലെ വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ജില്ലാകലക്ടര്‍ പരിശോധന നടത്തണം. ഒപ്പം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാനും കോടതി നിര്‍ദേശം നല്‍കി.

Continue Reading

india

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

സങ്കേതിക തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്.

Published

on

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. സങ്കേതിക തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വിമാനത്തില്‍ 175 യാത്രക്കാരാരും ഏഴ് കുട്ടികളും വിമാന ജീവനക്കാരും ഉള്‍പ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

രാവിലെ 9.07നാണ് വിമാനം പുറപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം 11.12 ന് അതേ വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചെത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിമാനത്തിന്റെ ക്യാബിന്‍ എസിയില്‍ സാങ്കേതിക പ്രശ്നമുണ്ടായിരുന്നുവെന്നും അടിയന്തര ലാന്‍ഡിംഗ് അല്ലായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

അതേസമയം സാങ്കേതിക പിഴവ് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായാണ് വിമാനം ലാന്‍ഡിംഗ് നടത്തിയതെന്നും ഉച്ചയ്ക്ക് 1.30 ഓടെ യാത്രക്കാര്‍ക്ക് ബദല്‍ വിമാനം ക്രമീകരിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

Trending